ബിഗ് ബോസ് മലയാളം സീസൺ ആറിലെ മൂന്നാം സ്ഥാനക്കാരിയായിരുന്നു സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ ജാസ്മിൻ ജാഫർ. തുടക്കം മുതൽ അവസാനം വരെ ഏറ്റവും കൂടുതൽ കോണ്ടന്റ് ഷോയ്ക്ക് നൽകിയിട്ടുള്ള മത്സരാർത്ഥിയും ജാസ്മിനാണ്. ഗബ്രിയുമായുള്ള സൗഹൃദം, ഇരുവരും ഒരുമിച്ചുള്ള ഇന്റിമേറ്റ് രംഗങ്ങൾ വരെ വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. മാത്രമല്ല പുറത്ത് മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച് വെച്ചശേഷമാണ് ജാസ്മിൻ ഹൗസിലേക്ക് മത്സരിക്കാനായി പോയത്. അയാൾ അക്കാര്യം പരസ്യമാക്കുക കൂടി ചെയ്തതോടെ ജാസ്മിനെ വെറുക്കുന്നവരുടെ എണ്ണം പതിന്മടങ്ങായി. എന്നാൽ ഇത്രയേറെ വിമർശനം ഉണ്ടായിട്ടും ഇപ്പോഴും ഗബ്രിയുമായുള്ള സൗഹൃദം ജാസ്മിൻ തുടരുന്നുണ്ട്.
ഇപ്പോഴിതാ ഗെയിമിനായി ഉണ്ടാക്കിയ ഫേക്ക് കോമ്പോയായിരുന്നുവോ ഗബ്രിയുമായുള്ള സൗഹൃദം എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകിയിരിക്കുകയാണ് ജാസ്മിൻ. തുടക്കത്തിൽ ഞാനും ഗബ്രിയുമായിരുന്നില്ല കൂട്ട്. ഞാൻ, ഗബ്രി, നോറ, രതീഷ് ഇക്ക എന്നിവരായിരുന്നു കൂട്ട്. അതിൽ നിന്നും നോറ, രതീഷ് ഇക്ക എന്നിവർ പോയി. പിന്നെ ഞാനും ഗബ്രിയും മാത്രമായി. അങ്ങനെയാണ് ഞങ്ങൾ തമ്മിലുള്ള സൗഹൃദവും സ്നേഹവും ബിൽഡായി തുടങ്ങിയത്. ഞാൻ പെട്ടന്ന് ആളുകളുമായി അടുക്കും. അതേ സ്വഭാവമാണ് ഗബ്രിക്കും. അവന്റെ വൈബുമായി ചേരുന്നവരുമായി അവൻ കണക്ടാകും. അങ്ങനെയാണ് തുടങ്ങുന്നത്. അതെങ്ങനെ എന്ന് വിശദീകരിക്കാൻ പറഞ്ഞാൽ സാധിക്കില്ല. എങ്ങനെയോ കണക്ടായതാണ്. ഇത്രയൊക്ക സംഭവങ്ങൾ ഉണ്ടായിട്ടും അവൻ എന്നേയോ ഞാൻ അവനേയോ വിട്ട് കൊടുക്കാൻ തയ്യാറല്ല. അത് തന്നെയാണ് ഞങ്ങൾ ഫേക്കാണെന്ന് പറയുന്നവർക്കുള്ള മറുപടി. എനിക്ക് പ്രശ്നം വരുമ്പോൾ അവൻ മാത്രമെ ഒപ്പം നിന്നിട്ടുള്ളു. ഞാൻ അവന്റെ കാര്യത്തിൽ ഇടപെടാതെ മാറി നിന്നാൽ എല്ലാവരും പറയും ഞങ്ങൾ നാടകം കളിക്കുകയാണെന്ന്. കോമ്പോ നോക്കില്ലെന്ന് പറഞ്ഞല്ലേ ഹൗസിലേക്ക് പോയത് എന്നിട്ട് എന്താണ് അവിടെ ചെയ്തതെന്ന് അത്ത എന്നോട് ഷോ കഴിഞ്ഞയുടൻ ചോദിച്ചിരുന്നു. ഞങ്ങളുടേത് കോമ്പോയല്ല. ഇനി ഞാൻ എത്ര പറഞ്ഞാലും വെള്ളപൂശലായിട്ടെ തോന്നു. ഗബ്രി എനിക്ക് പറ്റിയ തെറ്റല്ല. ലോകം എതിർത്താലും ഞാൻ മാറ്റി പറയില്ല.
എനിക്കും അവനും കൺഫ്യൂഷനായിരുന്നു. പക്ഷെ പ്രണയമാണെന്ന് ഞങ്ങൾക്ക് പരസ്പരം പറയാൻ പറ്റില്ല. അതുപോലെ ഹൗസിൽ കയറിയപ്പോൾ തന്നെ പുറത്ത് റിലേഷൻഷിപ്പുണ്ടെന്ന് ഗബ്രിയോട് പറഞ്ഞിരുന്നു. ഒരു സ്റ്റേജ് കഴിഞ്ഞപ്പോൾ ഗബ്രിയോട് എനിക്ക് ഇഷ്ടമുണ്ടായിരുന്നു. പക്ഷെ പ്രേമമാണോ ഫ്രണ്ട്ഷിപ്പാണോയെന്ന് അറിയില്ല. ആ വീട്ടിൽ ആ സാഹചര്യത്തിൽ എനിക്ക് അവനോട് തോന്നിപ്പോയ ഒരു ഇഷ്ടമാണ്. പക്ഷെ പ്രേമമാകരുത് എന്ന രീതിയിൽ പിടിച്ച് വെച്ചതാണ്. അതിന് കാരണം പുറത്ത് റിലേഷൻഷിപ്പുള്ളതുകൊണ്ടാണ്. പിന്നെ ഗബ്രിയും ഞാനും രണ്ട് റിലീജിണാണ്. വേറെയും പ്രശ്നങ്ങളുണ്ട്. അതുകൊണ്ട് ഞങ്ങൾ തമ്മിൽ കല്യാണമെന്നത് നടക്കില്ല. ഇതാണ് സത്യം. ഗബ്രി എന്റെ കയ്യിൽ ഉമ്മ വെക്കാറുണ്ടായിരുന്നു. ഗബ്രി മാത്രമല്ല ഞാനും ഒന്നും വിട്ടുപറയുന്നുണ്ടായിരുന്നില്ല. സ്നേഹം കൂടുമ്പോൾ പിടിച്ച് കടിക്കുന്നത് എന്റെ ബേസിക്ക് നേച്ചറാണ്. അത് ഗബ്രിയോട് മാത്രമല്ല രസ്മിനോടും ശ്രീതുവിനോടുമെല്ലാം ചെയ്തിട്ടുണ്ട്. അല്ലാതെ ലസ്റ്റല്ല. ബിഗ് ബോസിൽ കണ്ടത് പച്ചയായ എന്നെയാണ്. ആണും പെണ്ണും ഫ്രണ്ട്ഷിപ്പിനിടയിൽ കയ്യിൽ പിടിക്കുകയോ ഉമ്മ വെക്കുകയോ ചെയ്യില്ലേ? ഞാനും ഗബ്രിയും എന്താണ് മോശമായി ഹൗസിൽ ചെയ്തിട്ടുള്ളത്. ഞാൻ ഡ്രസ്സിങ് റൂമിലായിരുന്നപ്പോൾ ഗബ്രി വിളിക്കാൻ വന്നതിനെ ഞാൻ തുണിയഴിച്ച് അവന് കാണിച്ച് കൊടുക്കുന്നുവെന്ന തരത്തിൽ മര്യാദയില്ലാതെയാണ് പലരും പറഞ്ഞത്. ഗബ്രിയോടുള്ള സൗഹൃദം ഇപ്പോഴുമുണ്ട്. ആൾക്കാരെ പേടിച്ച് ഞങ്ങളുടെ സൗഹൃദം കട്ട് ചെയ്താലാണ് തെറ്റ് ചെയ്യാത്ത ഞങ്ങൾ തെറ്റുകാരാകുന്നത് എന്നാണ് ജാസ്മിൻ പറഞ്ഞത്. അതേസമയം വൃത്തിയെ കുറിച്ചും പറയുന്നുണ്ട് .കുളിച്ചാൽ ഉടൻ ഞാൻ തുമ്മാൻ തുടങ്ങും. ആശുപത്രിയിൽ കാണിച്ചിട്ടും മാറാത്തതാണ്. എനിക്ക് വൃത്തിയുണ്ടോ ഇല്ലയോ എന്നത് എന്നോട് ഇടപഴകുന്നവർക്ക് അറിയാം എന്നാണ് തന്റെ വൃത്തിയില്ലായ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് ജാസ്മിൻ പറഞ്ഞത്.