ഗവര്‍ണര്‍ കുടുംബസമേതം ലക്ഷ്മിയിലെത്തി! സദ്യയൊരുക്കി സുരേഷ് ഗോപി…

കേരളം ഒന്നടങ്കം ആവേശത്തോടെ നോക്കിയാ വിവാഹമായിരുന്നു സുരേഷ്ഗോപിയുടെമകൾ ഭാഗ്യ സുരേഷിന്റെ വിവാഹം. താരങ്ങൾ അണിനിരന്നപ്പോൾ പ്രേക്ഷകരെ സംബന്ധിച്ച് അതൊരു വലിയ സദ്യയിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ വീട്ടിലെത്തിയിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരത്തെ താരത്തിന്‍റെ വീടായ ‘ലക്ഷ്മി’യിലെത്തിയ ഗവര്‍ണറെ സുരേഷ് ഗോപിയും ഭാര്യ രാധികയും ചേര്‍ന്ന് സ്വീകരിച്ചു. അടുത്തിടെ വിവാഹിതരായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയെയും ഭര്‍ത്താവ് ശ്രേയസിനെയും നേരിട്ടെത്തി ആശംസകള്‍ അറിയിക്കാനാണ് ഗവര്‍ണര്‍ കുടുംബസമേതം ലക്ഷ്മിയിലെത്തിയത്.

കുടുംബാംഗങ്ങള്‍ക്കൊപ്പം ഏറെ നേരം ചെലവഴിച്ച ഗവര്‍ണര്‍ നവദമ്പതികളെ അനുഗ്രഹിച്ചു. ഗവര്‍ണറുടെ സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങളും സുരേഷ് ഗോപി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.ഗോകുൽ സുരേഷ്, മാധവ് സുരേഷ് എന്നിവരോടും തന്റെ സ്നേഹാന്വേഷണം ഗവർഗണർ നേരുകയുണ്ടായി. ‘ബഹുമാനപ്പെട്ട കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നവദമ്പതികളെ അനുഗ്രഹിക്കാനായി ‘ലക്ഷ്മി’ സന്ദർശിച്ചപ്പോൾ. ഉച്ചഭക്ഷണത്തിന് ഞങ്ങളോടൊപ്പം ചേർന്നു.’’-സുരേഷ് ഗോപി കുറിച്ചു. വീട്ടിലെത്തിയ വിശിഷ്ടാതിഥിക്ക് വിഭവ സമൃദ്ധമായ നാടന്‍ കേരള സദ്യയാണ് സുരേഷ് ഗോപിയും രാധികയും ഒരുക്കിയത്. ആരിഫ് മുഹമ്മദ് ഖാന് സദ്യവിളമ്പുന്ന സുരേഷ് ഗോപിയുടെ ചിത്രവും വൈറലായി.

Merlin Antony :