‘കൽക്കിയുടെ ആവേശം പാൻ ഇന്ത്യൻ ലെവലും കടന്ന് വിദേശ രാജ്യങ്ങളിലേക്ക്.. വാരാന്ത്യത്തിൽ 500 കോടി നേടുമെന്ന് പ്രവചനം

ആദ്യദിനത്തില്‍ ‘കൽക്കി 2898 എഡി’ ഇന്ത്യന്‍ ബോക്സോഫീസില്‍ 95 കോടിയാണ് നേടിയിരുന്നത്. സിനിമയുടെ ശനി, ഞായര്‍ ദിവസങ്ങളിലെ കളക്ഷന്‍ കുത്തനെ കൂടും എന്നാണ് പ്രവചനം. 500 കോടി റിലീസ് വാരാന്ത്യം എന്ന ലക്ഷ്യം കല്‍ക്കി നേടിയേക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. അതേസമയം ചിത്രത്തിന്റെ ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റു പോകുന്നത്. ആദ്യ ദിനത്തിൽ ബുക്ക് മൈ ഷോയിൽ 1.22 മില്യൺ ടിക്കറ്റുകളാണ് കൽക്കിയുടെ വിറ്റത്. രണ്ടാം ദിവസം പതിനൊന്നു ലക്ഷത്തിൽ കൂടുതൽ ടിക്കറ്റുകളാണ് വിറ്റത്. മൂന്നാം ദിവസം ഇതുവരെ നാല്പത്തിയേഴായിരത്തിൽ കൂടുതൽ ടിക്കറ്റുകൾ വിറ്റു പോയിട്ടുണ്ട്.

അതുകൊണ്ടു തന്നെ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’ എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ ആവേശം പാൻ ഇന്ത്യൻ ലെവലും കടന്ന് വിദേശ രാജ്യങ്ങളിലേക്ക് പോലും പോയിരിക്കുന്നു. അതേസമയം കൽക്കി ആദ്യദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 191.5 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ സിനിമയിലെ മൂന്നാമത്തെ വലിയ ഓപ്പണര്‍ ആയിരിക്കുകയാണ് ചിത്രം. 223 കോടി നേടിയ ആര്‍ആര്‍ആറും 217 കോടി നേടിയ ബാഹുബലി രണ്ടുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. കൽക്കിയ്ക്ക് പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി വന്നതോടെ വാരാന്ത്യത്തില്‍ ചിത്രം വന്‍ നേട്ടം ഉണ്ടാക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അതിനിടെയാണ് രണ്ടാം ദിനത്തിലെ ഇന്ത്യന്‍ ബോക്സോഫീസ് കണക്കുകള്‍ പുറത്തുവരുന്നത്. രണ്ടാം ദിനത്തില്‍ ആഭ്യന്തര ബോക്സോഫീസില്‍ ചിത്രത്തിന്‍റെ കളക്ഷന്‍ 54 കോടിയാണ് എന്നാണ് ട്രേഡ് അനലൈസ് സൈറ്റായ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Merlin Antony :