കൗമാരപ്രായത്തില്‍ എത്തി നില്‍ക്കുന്ന ഒരു ആണ്‍കുട്ടിയുടെ അമ്മയെ പ്രണയിക്കാൻ നാണമില്ലേ? ഉശിരൻ മറുപടിയുമായി അര്‍ജുന്‍ കപൂർ

തന്നെ അധിക്ഷേപിച്ച് രംഗത്തെത്തിയ ആൾക്ക് ചുട്ടമറുപടിയുമായി ബോളിവുഡ് താരം അര്‍ജുന്‍ കപൂർ രംഗത്ത്.  അര്‍ജുന്‍-കപൂര്‍ മലായ്ക അറോറ പ്രണയത്തെക്കുറിച്ചായിരുന്നു അയാളുടെ പരാമര്‍ശം. ‘ശ്രീദേവിയെ (അന്തരിച്ച നടി ശ്രീദേവി) വെറുത്തു, എന്നിട്ടിപ്പോള്‍ കൗമാരപ്രായത്തില്‍ എത്തി നില്‍ക്കുന്ന ഒരു ആണ്‍കുട്ടിയുടെ അമ്മയെ പ്രണയിക്കുന്നതില്‍ യാതൊരു നാണവുമില്ല’- അവര്‍ ട്വീറ്റ് ചെയ്തു. തന്നെ അധിക്ഷേപിക്കുന്ന കമന്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അര്‍ജുന് പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ശ്രീദേവിയെ താന്‍ വെറുത്തിട്ടില്ലെന്നും എന്നാല്‍ അകലം പാലിക്കുകയായിരുന്നുവെന്ന് അര്‍ജുന്‍ മറുപടി നല്‍കി. 

‘ഞാന്‍ ആരെയും വെറുത്തിട്ടില്ല കുസും. എന്നാല്‍ അന്തസ്സായി ഒരു അകലം പാലിച്ചു. ഞാന്‍ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും സഹോദരങ്ങളായ ജാന്‍വിയെയും ഖുശിയെയും പ്രതിസന്ധിയില്‍ എനിക്ക് പിന്തുണയ്ക്കാനുമാകുമായിരുന്നില്ല. ഒരാളെക്കുറിച്ച് എന്ത് പറയാനും വിലയിരുത്താനും എളുപ്പമാണ്. എന്നാല്‍ അതിന് മുന്‍പ് കുറച്ച് ആലോചിക്കൂ. നിങ്ങള്‍ വരുണ്‍ ധവാന്റെ ആരാധകനാണെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ ചിത്രം ഡി.പിയായി ഉപയോഗിച്ച് ദയവ് ചെയ്ത് മോശം കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്’- അര്‍ജുന്‍ ട്വീറ്റ് ചെയ്തു.


shame arjun kapoor  for dating Malaika Arora  

Sruthi S :