ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ഇടതുപക്ഷ സർക്കാരിന്റെ സ്ത്രീവിരുദ്ധ നയങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവച്ച നടപടി എന്നായിരുന്നു സുരേന്ദ്രന്റെ വിമർശനം.
ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കാൻ സർക്കാർ തയ്യാറാവണം എന്ന് ആവശ്യപ്പെട്ട ശോഭ സുരേന്ദ്രൻ പുറംലോകത്തിന് മുൻപിൽ നിന്ന് ഇപ്പോഴും എന്തൊക്കെയോ മറയ്ക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു. സിനിമയിലെ പ്രശ്‌നങ്ങൾക്ക് കാരണം രാഷ്ട്രീയക്കാർ കൂടിയാണ്. ക്യാപ്റ്റൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി തന്നെ റിപ്പോർട്ട് പൂഴ്ത്തിവെച്ചു. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നത് സർക്കാരിന്റെ കഴിവ് കൊണ്ടല്ലെന്നും വിവരാവകാശ കമ്മീഷൻ ധൈര്യത്തോടെ മുന്നോട്ട് വന്നതുകൊണ്ടാണെന്നും മുതിർന്ന ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.