കൃഷ്ണകുമാറിനൊപ്പം മക്കളായ ഹൻസുവും ഇഷാനിയും സിന്ധുവും

നടൻ കൃഷ്ണകുമാർ ബിജെപി സ്ഥാനാർഥിയായി തിരുവന്തപുരത്ത് നിന്നാണ് ഇക്കുറി ജനവിധി തേടുന്നത് അച്ഛന് വോട്ട് ചോദിച്ച് മകളും എത്തിയിട്ടുണ്ട്

പരസ്യപ്രചാരണത്തിന്റെ അവസാനദിവസം മക്കളായ ഇഷാനിയും ഹൻസികയും ഭാര്യ സിന്ധുകൃഷ്ണയും എത്തി. പ്രചാരണവാഹനത്തിൽ കൃഷ്ണകുമാറിനൊപ്പം ഇവരും പ്രവർത്തകർക്കൊപ്പം അനുഗമിച്ചു. രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച കന്നി ചിത്രം ‘വണ്ണിന്’ ശേഷം ഇഷാനി തിരഞ്ഞെടുപ്പ് ചൂടിലേക്ക് നേരിട്ടിറങ്ങിയിട്ടുണ്ട്.

അച്ഛനു വേണ്ടി ഇലക്‌ഷൻ പോസ്റ്ററുകളും പ്രചാരണ വിഡിയോകളും ചെയ്യാൻ ഹൻസിക മുന്നിൽ തന്നെ ഉണ്ടായിരുന്നു. പല വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ കൃഷ്ണകുമാർ തന്നെ പങ്കുവയ്ക്കുക ഉണ്ടായി. എന്നാൽ മൂത്ത മകൾ അഹാന ഇപ്പോൾ ഷൂട്ടിങ് തിരക്കുകളിലാണ്

യാതൊരു സമ്മർദങ്ങളുമില്ലെന്നും വിജയം ഉറപ്പാണെന്നും കൃഷ്ണകുമാർ പറഞ്ഞു. കാണുന്ന എല്ലാവരും ഇവിടെ ഒരു മാറ്റം വരണമെന്നാണ് പറയുന്നതെന്നും ആ വാക്കുകളിൽ വിശ്വാസമുണ്ടെന്നും താരം പറഞ്ഞു.

‘കഴിഞ്ഞ തവണ വോട്ട് ചെയ്യാത്ത ആളുകളുണ്ട്. അവരെ എല്ലാവരെയും ഇത്തവണ ബൂത്തിലെത്തിക്കണം. ഇവരെല്ലാം ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. സിനിമയിൽ നിന്നു വ്യത്യസ്തമാണ് രാഷ്ട്രീയം. മാത്രമല്ല സിനിമയിൽ നായകനുമല്ലായിരുന്നു.’

‘എന്നാൽ ഇവിടെ പാർട്ടി എന്നെ നായകനാക്കി നിർത്തി, പണ്ടൊക്കെ അഭിനയിക്കുന്ന സിനിമയുടെ പോസ്റ്ററിൽ എന്നെയും ഉൾക്കൊള്ളിക്കണമെന്ന് തമാശയോടെ പറയുമായിരുന്നു. ഇന്ന് പാർട്ടിയുെട സഹായത്തോടെ എന്റെ പോസ്റ്ററുകൾ. ഇതൊക്കെ വലിയ അംഗീകരമായി തോന്നുന്നു.’–കൃഷ്ണകുമാർ പറയുന്നു.

Noora T Noora T :