കൂടെ അഭിനയിച്ച നടന്മാരോട് പ്രണയം തോന്നാത്തതിന് കാരണമുണ്ട്! തുറന്നു പറഞ്ഞ് നടി മീന

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങി നിന്ന താരമാണ് നടി മീന. തെലുങ്കില്‍ വെങ്കിടേഷ്, നാഗാര്‍ജുന, ചിരഞ്ജീവി, ബാലകൃഷ്ണ, ശ്രീകാന്ത്, രാജേന്ദ്രപ്രസാദ് തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ നായികയായിരുന്നു. സിനിമാതാരങ്ങള്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ പ്രണയത്തിലാകുന്നത് സര്‍വ്വ സാധാരണമാണ്.

എന്നിട്ടും സിനിമയില്‍ നിന്ന് ഒരു നായകനെ കണ്ടെത്താന്‍ കഴിയാത്തത് എന്താണെന്ന് ഒരു അവതാരകന്റെ ചോദ്യത്തിന് മുൻപിൽ നടി പറഞ്ഞ ഉത്തരമാണ് ഇപ്പോൾ വൈറലായി മാറുന്നത് .

‘താന്‍ ആദ്യം തെലുങ്കില്‍ നായികയായി അഭിനയിക്കുമ്പോള്‍ 15 വയസായിരുന്നു പ്രായം. ചിരഞ്ജീവി, നാഗാര്‍ജുന, വെങ്കിടേഷ് തുടങ്ങിയ നടന്മാര്‍ക്കൊപ്പം അഭിനയിക്കുമ്പോഴും എനിക്ക് വലിയ പ്രായമില്ല. വളരെ ചെറുപ്പത്തിലാണ് അവരുടെ കൂടെ അഭിനയിച്ചത്. എല്ലാവരോടും ചാടിക്കയറി സംസാരിക്കുന്ന ആളുമായിരുന്നില്ല. പിന്നെ നടന്‍ മോഹന്‍ ബാബുവുമായി നല്ല സൗഹൃദമായിരുന്നു. പക്ഷേ അദ്ദേഹം എത്ര രസകരമായി സംസാരിച്ചാലും ഭയപ്പെടുത്തുന്നത് പോലെയാണ് സംസാരിക്കുക…’ പിന്നെ എങ്ങനെയാണ് അവരുമായി പ്രണയത്തിലാവുക എന്നാണ് നടന്‍ ബാലകൃഷ്ണയ്‌ക്കൊപ്പമുള്ള പരിപാടിയില്‍ മീന പറഞ്ഞത്. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ വിദ്യാസാഗര്‍ ആയിരുന്നു നടിയുടെ ഭര്‍ത്താവ്. 2009 വിവാഹിതരായ ഇരുവരും സന്തുഷ്ടരായി ജീവിക്കുകയായിരുന്നു. എന്നാല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന വിദ്യാസാഗര്‍ 2022 ജൂണില്‍ മരണപ്പെട്ടു. ഈ ബന്ധത്തില്‍ നൈനിക എന്നൊരു മകളും ഉണ്ട്.

Merlin Antony :