കുറച്ച് നേരം ആ മുഖത്തേക്ക് നോക്കി നിന്നു! കവിയൂർ പൊന്നമ്മയ്ക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ ഏറ്റവും പ്രിയപ്പെട്ട മകനെത്തി!

കവിയൂർ പൊന്നമ്മയ്ക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ ഏറ്റവും പ്രിയപ്പെട്ട മകനെത്തി. മോഹൻലാലിനെ കൂടാതെ മമ്മൂട്ടി, സുരേഷ് ഗോപി, തുടങ്ങി എല്ലാ നടീനടന്മാരും സംവിധായകരും എല്ലാം അന്ത്യാ‍ഞ്ജലി അർപ്പിക്കാനെത്തി. ഇന്നലെ വൈകിട്ട് 5.33 ന് ആണ് മരണം സംഭവിച്ചത്. ഗുരുതരമായ കാൻസർ രോഗബാധിതയായി ലിസി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

കഴിഞ്ഞ മേയ് മാസത്തിൽ ആണ് പരിശോധനയിൽ കാൻസർ സ്ഥിരീകരിച്ചത്. ആദ്യ പരിശോധനയിൽ തന്നെ സ്റ്റേജ് 4 കാൻസർ ആണ് കണ്ടെത്തിയത്. സെപ്തംബർ 3 ന് തുടർ പരിശോധനകൾക്കും ചികിത്സക്കമായിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം കലശലായി മൂർച്ചിച്ചതിനെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്കാരം.

Merlin Antony :