കല്യാൺ ജ്വല്ലറി ഗ്രൂപ്പിന്റെ നവരാത്രി ആഘോഷത്തിൽ തിളങ്ങി ദിലീപ് കുടുംബം! വീഡിയോ വൈറൽ..

കൊച്ചിയിൽ നടന്ന കല്യാൺ ജ്വല്ലറി ഗ്രൂപ്പിന്റെ നവരാത്രി ആഘോഷത്തിൽ തിളങ്ങി ദിലീപും കുടുംബവും. വെള്ള ജുബ്ബ സെറ്റും മഞ്ഞനിറത്തിലുള്ള പ്രിന്റഡ് ഷോളും ഇട്ടായിരുന്നു ദിലീപിന്റെ വരവ്. ട്രഡീഷണല്‍ ലുക്കില്‍ ആയിരുന്നു മക്കള്‍ മീനാക്ഷിയും മഹാലക്ഷ്മിയും. വയലറ്റ് നിറത്തിലുള്ള ചുരിദാറില്‍ ട്രഡീഷണല്‍ ഓര്‍ണമെന്‍സ് ധരിച്ചാണ് നടി കാവ്യ മാധവന്‍ ചടങ്ങില്‍ എത്തിയത്. എന്നാൽ മീനാക്ഷി കണ്ടപ്പോൾ കണ്ണെടുക്കാൻ തോന്നിയില്ല എന്നാണ് ആരാധകർ പറഞ്ഞത്. മഞ്ജുവിന്റെ അതെ സൗന്ദര്യം എന്നും ആരാധകർ പറയുകയാണ്. പതിവില്‍ നിന്നും വ്യത്യസ്തമായി വളരെ മനോഹരമായി ഒരുങ്ങിയായിരുന്നു ടൊവിനോയുടെ ഭാര്യ ലിഡിയ എത്തിയത്. സാധാരണ പരിപാടികളില്‍ വളരെ മിനിമല്‍ മേക്കപ്പ് ധരിച്ചിരുന്ന ലിഡിയ, നവരാത്രി ആഘോഷത്തിന് എത്തിയപ്പോള്‍ ട്രഡീഷണല്‍ ആയി വസ്ത്രം ധരിച്ച് ഹെവി മേക്കപ്പും ഇട്ടായിരുന്നു എത്തിയത്. പേസ്റ്റല്‍ ജുബ്ബാ സെറ്റാണ് നടന്‍ ടൊവിനോ ധരിച്ചിരുന്നത്.

ഇവരെ കൂടാതെ, നിഖില വിമൽ, ജൂഡ് ആന്തണി ജോസഫ്, നൈല ഉഷ, അന്ന ബെൻ, അനാർക്കലി മരിക്കാർ തുടങ്ങിയവരും എത്തുകയുണ്ടായി. തമിഴ് നടൻ പ്രഭു ഭാര്യ പുനിത പ്രഭുവിനൊപ്പം ആണ് ചടങ്ങിൽ പങ്കെടുത്തത്. ബോളിവുഡിൽ നിന്നും കത്രീന കൈഫ്, കൃതി സനോൺ, മലൈക അറോറ, ശിൽപ ഷെട്ടി, അജയ് ദേവ്ഗൺ, രശ്മിക മന്ദാന, ബോബി ഡിയോൾ, സെയ്ഫ് അലി ഖാൻ എന്നിവരുൾപ്പെടെ നിരവധി സെലിബ്രിറ്റികൾ ആണ് കൊച്ചിയിലേക്ക് പറന്നെത്തിയത്. സന്ധ്യാ വന്ദനവും തുടർന്ന് ദീപാഞ്ജലിയോടെയും ആരംഭിച്ച ചടങ്ങുകൾക്കു ശേഷം താരങ്ങൾ ഏറെ നേരം സൗഹൃദപരമായ അന്തരീക്ഷത്തിൽ സമയം ചിലവഴിച്ചു.. പുറത്ത് ദീപങ്ങൾ തെളിച്ച് ശേഷം വീട്ടിൽ ഒരുക്കിയ ബൊമ്മക്കൊലുവും താരങ്ങൾ വീക്ഷിച്ചു. താരപ്പകിട്ടാര്‍ന്ന അവാർഡ് നിശയെന്നു തോന്നിക്കുന്ന സംഗമം.

പവി കെയര്‍ടേക്കര്‍ എന്ന ചിത്രമാണ് അവസാനമായി ദിലീപ് അഭിനയിച്ച ചിത്രം. ഇപ്പോള്‍ ഭയം, ഭക്തി, ബഹുമാനം എന്ന ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഒരു ആക്ഷന്‍ കോമഡി ചിത്രത്തിലാണ് അഭിനയിക്കുന്നത്. ദിലീപിനെ കൂടാതെ വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ, ബാലു വര്‍ഗീസ്, ബൈജു സന്തോഷ്, ശരണ്യ പൊന്‍വണ്ണന്‍, സാന്‍ഡി, സിദ്ധാര്‍ത്ഥ് ഭരതന്‍, റെഡിന്‍ കിംഗ്സ്ലി (മലയാളത്തിലെ അരങ്ങേറ്റം) എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നേരെമറിച്ച്, ടൊവിനോ തോമസ് അടുത്തിടെ ആക്ഷന്‍-അഡ്വഞ്ചര്‍ ചിത്രമായ അജയന്റെ രണ്ടാം മോചനത്തില്‍ (ARM) ആണ് അവസാനമായി അഭിനയിച്ചത്. ഇത് ബോക്സ് ഓഫീസില്‍ ഒരു തരംഗം തന്നെ സൃഷ്ടിച്ചു. തൃഷ കൃഷ്ണന്‍ നായികയായി ഐഡന്റിറ്റി എന്ന ചിത്രത്തിലാണ് താരം അടുത്തതായി പ്രത്യക്ഷപ്പെടുന്നത്. കൂടാതെ, ലൂസിഫറിന്റെ തുടര്‍ച്ചയായ എംപുരാനിലും താരം എത്തുന്നുണ്ട്.

Merlin Antony :