കറുപ്പ് നിറത്തിലുള്ള സ്ലീവ്‌ലെസ് വസ്ത്രത്തിൽ സുന്ദരിയായി അമൃത സുരേഷ്! പുത്തൻ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകർ

ബാലയുമായുള്ള വിവാഹമോചനം, ഗോപിസുന്ദറുമായുളള ലിവിങ് റിലേഷൻ ബ്രേക്ക് അപ്പ് ആയതുമൊക്കെ ഗായിക അമൃത സുരേഷിന് വലിയ വിമർശനം നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിത അമൃത സുരേഷിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ബോൾഡ് ആൻഡ് മോഡേൺ ലുക്കിലുള്ള ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള സ്ലീവ്‌ലെസ് വസ്ത്രമാണ് അമൃത ധരിച്ചിരിക്കുന്നത്. ഓപ്പൺ ഹെയർസ്റ്റൈലിൽ ആണ് ഗായിക ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

മിനിമൽ മേക്കപ്പും ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കും സിംപിൾ ഐ മേക്കപ്പും അമൃത സുരേഷിനെ കൂടുതൽ സുന്ദരിയാക്കി. അമൃതയുടെ ബോൾഡ് ലുക്കിലുള്ള ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമായത്. നിരവധി പേർ പ്രതികരണങ്ങൾ അറിയിക്കുന്നു. ഇടവേളയ്ക്കു ശേഷമാണ് മോഡേൺ ഫോട്ടോഷൂട്ടുമായി അമൃത സുരേഷ് ആരാധകർക്കു മുന്നിലെത്തുന്നത്. സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് വികാസ് വികെഎസ് ആണ് അമൃതയെ ഒരുക്കിയത്. നിഖിൽ വികെഎസ് ഹെയർസ്റ്റൈൽ ചെയ്തു. ജോബോയ് അഗസ്റ്റിൻ ആണ് അമൃതയുടെ സ്റ്റൈലിസ്റ്റ്. റിജില്‍ കെഎൽ ചിത്രങ്ങൾ പകർത്തി.

Merlin Antony :