കയ്യിൽ കിട്ടുന്ന ഏതെങ്കിലുമൊക്കെ ഡ്രസ്സ് ധരിച്ച്, ഒരു മാസ്ക്കും തൊപ്പിയും വച്ചിറങ്ങിയാൽ മഞ്ജുവിനെ ആരും തിരിച്ചറിയില്ല! മഞ്ജുവിന്റെ രഹസ്യങ്ങൾ പുറത്ത് വിട്ടു രമേഷ് പിഷാരടി

മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യർ. മഞ്ജു വാര്യരുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് മലയാളികൾ ആഘോഷമാക്കിയതും ആണ്. ഇപ്പോൾ സിനിമയിൽ സജീവമാണ് താരം. നീണ്ട പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയപ്പോഴും, ആ മെയ് വഴക്കത്തിനും ചടുലതയ്ക്കും ഒരു കുറവും സംഭവിച്ചിരുന്നില്ല. എപ്പോഴും സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മഞ്ജു. സുഹൃത്തുക്കൾക്കാെപ്പം യാത്ര പോവുകയും ചെയ്യാറുണ്ട്. ഇപ്പോൾ തന്റെ സൗഹ‍ൃദങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു. അമൃത ടിവിയിലെ ഫൺസ് അപ്പോൺ എ ടൈം എന്ന ഷോയിൽ അതിഥിയായി എത്തിയതായിരുന്നു താരം. രമേഷ് പിഷാരടിയും കുഞ്ചാക്കോ ബോബനുമൊക്കെ മഞ്ജുവിന്റെ സുഹൃത്തുക്കളാണ്. ഫൺസപ്പോൺ എ ടൈമിൽ വിധി കർത്താവായിരുവന്നു പിഷാരടി. ഷോയിൽ അതിഥിയായി എത്തിയ പിഷാരടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് പറയുകയാണ് മഞ്ജു. ഈ സൗഹൃദങ്ങൾ എപ്പോൾ എങ്ങനെ സംഭവിച്ചു എന്നൊന്നും തനിക്കോർമ്മയില്ലെന്ന് മഞ്ജു പറയുന്നു. പിഷാരടിയുമായി ഒരുമിച്ച് സിനിമകളിൽ അഭിനയിച്ച ബന്ധം ഒന്നുമല്ല, ഒരുമിച്ച് സിനിമകൾ ചെയ്തിട്ടേയില്ല, ഞങ്ങൾ ഒരുമിച്ച് കുറെ യാത്രകൾ ചെയ്തിട്ടുണ്ടെന്നും ഇറ്റലിയിലേക്ക് നടത്തിയ യാത്രകളിൽ കുഞ്ചാക്കോ ബോബനൊക്കെ ഉണ്ടായിരുന്നു. എല്ലാവരുടെയും കുടുംബവുമൊന്നിച്ചിട്ടുള്ള ആ യാത്രകളൊക്കെ മനോഹരമായിരുന്നുവെന്നും മഞ്ജു വാര്യർ പറഞ്ഞു.

രമേഷ് പിഷാരടി മഞ്ജുവിനെക്കുറിച്ചുള്ള ചില രഹസ്യങ്ങളും ഷോയിൽ പറയുന്നുണ്ട്. മ‍ഞ്ജു ആൾമാറാട്ടം നടത്തി ജനങ്ങളിലേക്ക് ഇറങ്ങുന്നതിനെക്കുറിച്ചാണ് രമേഷ് പിഷാരടി പറഞ്ഞത്. എന്നാൽ പിഷാരടി ഇത് പറഞ്ഞ് തുടങ്ങുമ്പോൾ തന്നെ അതൊന്നും ഇവിടെ പറയല്ലേ പിഷു എന്ന് മഞ്ജു പറയുന്നുണ്ട്. എന്നാൽ ആ സംഭവത്തെക്കുറിച്ച് പിഷാരടി പറയുന്നുണ്ട്. ആൾക്കൂട്ടത്തിലേത്ത് ഇറങ്ങിച്ചെന്നാൽ തിരിച്ചറിയാൻ കഴിയില്ല കയ്യിൽ കിട്ടുന്ന ഏതെങ്കിലുമൊക്കെ ഡ്രസ്സ് ധരിച്ച്, ഒരു മാസ്ക്കും തൊപ്പിയും വച്ചിറങ്ങിയാൽ മഞ്ജുവിനെ ആരും തിരിച്ചറിയില്ല. അങ്ങനെ പലയിടങ്ങളിലും മഞ്ജു പോകാറുണ്ട്. ഞാനും കുഞ്ചാക്കോ ബോബനും ഉണ്ടെങ്കിൽ മഞ്ജു പെടും. ഞങ്ങൾ എത്ര തൊപ്പി വെച്ചാലും ആളുകൾ തിരിച്ചറിയും. കൂടെ നിന്ന് ഫോട്ടോ എടുക്കാൻ ആരെങ്കിലും വരുമ്പോൾ മഞ്ജു ഉണ്ട് എന്ന് പറഞ്ഞ് മഞ്ജുവിനെ പിടിച്ച് നിർത്തി ഫോട്ടോ എടുപ്പിക്കും എന്നും പറയുകയാണ് പിഷാരടി.

Merlin Antony :