ഓസിയും ഞാനും. മക്കളോടൊപ്പം സന്തോഷത്തോടെ ജീവിതം ആസ്വദിക്കാൻ അവസരം തന്ന ദൈവത്തിനു നന്ദി- കൃഷ്ണ കുമാർ

മലയാളികൾക്ക് സുപരിചിതനാണ് കൃഷ്ണ കുമാർ. അതുപോലെ തന്നെയാണ് നടന്റെ 4 മക്കളും സോഷ്യൽമീഡിയയിൽ താരങ്ങളാണ്. ഓസി എന്ന് വിളക്കുന്ന ദിയയുടെ വിവാഹമാണ് സെപ്റ്റംബറിൽ. അടുത്ത സുഹൃത്തായ തമിഴ്നാട് സ്വദേശി അശ്വിൻ ​ഗണേഷിനെയാണ് ദിയ വിവാഹം ചെയ്യാൻ പോകുന്നത്. ഇപ്പോഴിതാ കൃഷ്ണകുമാർ പങ്കുവെച്ച എറ്റവും പുതിയ ചിത്രമാണ് വൈറലായിമാറുന്നത്. “ഓസിയും ഞാനും. മക്കളോടൊപ്പം സന്തോഷത്തോടെ ജീവിതം ആസ്വദിക്കാൻ അവസരം തന്ന ദൈവത്തിനു നന്ദി.” എന്നാണ് പുതിയ ചിത്രത്തിനു താഴെ എഴുതിയിരിക്കുന്നത്.

മക്കളുടെ കാര്യങ്ങളില്‍ അനാവശ്യമായ നിയന്ത്രണങ്ങള്‍ വെക്കുന്നവരല്ല ഞങ്ങളെന്ന് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും മുന്‍പ് പറഞ്ഞിരുന്നു. പെണ്‍കുട്ടികളാണെന്ന് കരുതി ഒരുപ്രായത്തില്‍ അവരെ വിവാഹം കഴിപ്പിച്ച് വിടണമെന്നൊന്നും കരുതുന്നവരല്ല ഞങ്ങള്‍. അതൊക്കെ അവരുടെ തീരുമാനങ്ങളാണ്. ആളെ കണ്ടെത്തുന്നതും അവരുടെ ഇഷ്ടമാണെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

Merlin Antony :