ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖ് ഇന്ന് സുപ്രീംകോടതിയിൽ ഹർജി നൽകിയേക്കും. ജാമ്യാപേക്ഷ ഫയല്‍ചെയ്താല്‍ അത് വെള്ളിയാഴ്ചയോടെ ബെഞ്ചിന് മുന്നിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് സിദ്ദിഖിൻ്റെ നിയമസംഘം. ഹർജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷകർ ദില്ലിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചു.
വിധിപകർപ്പും കൈമാറി. അതിജീവിത പരാതി നൽകാൻ വൈകിയതടക്കം ചൂണ്ടിക്കാട്ടിയാവും ഹർജി എന്നാണ് വിവരം. കൂടാതെ മറ്റു കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലാത്ത സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അറിയിക്കും. തെളിവ് ശേഖരിക്കാൻ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്യേണ്ട സാഹചര്യമില്ലെന്നും ഹർജിയിലുണ്ടാകുമെന്നാണ് സൂചന.