സോഷ്യൽ മീഡിയയിലെ മിന്നുംതാരങ്ങൾ തന്നെയാണ് സിനിമാതാരങ്ങളുടെ മക്കളെല്ലാം. മിക്ക ആളുകളും അഭിനയരംഗത്ത് ചുവടുറപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തയാണ് താരപുത്രി മീനാക്ഷി ദിലീപ്. സോഷ്യല്‍ മീഡിയയില്‍ താരപുത്രി അത്ര സജീവമല്ല, എന്നാലും പ്രത്യേക സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ താരം സോഷ്യല്‍ മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. മീനാക്ഷി പങ്കുവെയ്ക്കുന്ന പോസ്റ്റുകളൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. സിനിമകളിലൊന്നും അഭിനയിച്ചില്ലെങ്കിലും, നായികമാരേക്കാൾ ആരാധകരാണ് മീനാക്ഷിക്കുള്ളത്.
ഇൻസ്റ്റാഗ്രാമിൽ മൂന്നര ലക്ഷത്തിലധികം ഫോളോവേഴ്സാണ് മീനാക്ഷിക്കുള്ളത്. ദിലീപും മഞ്ജുവാര്യരും പിരിഞ്ഞ ശേഷം ദിലീപിൻ്റെ കൂടെ താമസിക്കുന്ന മീനാക്ഷി ഇപ്പോൾ ചെന്നൈയിൽ നിന്നും മെഡിസിൻ പഠനം നടത്തി വരികയാണ്. മെഡിസിൻ പഠനം പൂർത്തിയാവാറായ മീനാക്ഷി ഇനി ഡോക്ടർ മീനാക്ഷിയാവാൻ പോവുകയാണ്. കഴിഞ്ഞ ദിവസം ദിലീപിൻ്റെ ഇൻ്റർവ്യൂവിൽ മകൾ ഓപ്പറേഷൻ ചെയ്യുന്ന ഫോട്ടോ കണ്ട വിശേഷം താരം പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ മീനാക്ഷി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് വൈറലായി മാറുന്നത്. മഞ്ഞക്കളറിലുള്ള സ്ലീവ് ലെസ്സ് ഡ്രസിലാണ് മീനാക്ഷി തിളങ്ങി നിൽക്കുന്നത്. ഒരു മഞ്ഞക്കിളിയെപ്പോലെ സുന്ദരിയായാണ് താരാപുത്രി നിൽക്കുന്നത്. മാസങ്ങൾക്കിപ്പുറമാണ് തൻ്റെ ലേറ്റസ്റ്റ് ചിത്രങ്ങൾ ആരാധകർക്കായി താരപുത്രി പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ക്രീം സാരിയിൽ അതീവ സുന്ദരിയായി കല്യാണിലെ നവരാത്രി ആഘോഷ പരിപാടിയിൽ പങ്കെടുത്തപ്പോഴുള്ള ഫോട്ടോയാണ് മീനാക്ഷി പങ്കുവെച്ചിരുന്നത്. നല്ലൊരു നർത്തകി കൂടിയായ മീനാക്ഷി പങ്കുവെയ്ക്കുന്ന നൃത്ത വീഡിയോകളും വൈറലായി മാറാറുണ്ട്. അമ്മ മഞ്ജുവിനെപ്പോലെ നല്ലൊരു നർത്തകിയാണ് മീനാക്ഷിയെന്നാണ് പ്രേക്ഷകർ പറയാറുള്ളത്.