ഐശ്വര്യ സന്തോഷിന്റെ സന്തോഷവാർത്തയ്ക്ക് പിന്നാലെ മീനൂട്ടിയുടെ വിശേഷങ്ങൾ! ഇനി കാത്തിരിക്കുന്നത് ആ സന്തോഷവാർത്തയ്ക്ക് വേണ്ടിയെന്ന് ആരാധകർ

സിനിമാ മോഹികൾക്ക് ഏറെ പ്രിയങ്കരിയാണ് മീനാക്ഷി ദിലീപ്. മഞ്ജു വാര്യരുടെയും ദിലീപിന്റെയും ഏക മകളായ മീനാക്ഷി ഇരുപത്തിനാലാം വയസിൽ എത്തിയിരിക്കുന്നു. താരപുത്രി എംബിബിഎസ് കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുകയാണ്. കാവ്യയുമായുള്ള വിവാഹ​ശേഷം ദിലീപ് കുടുംബസമേതം ചെന്നൈയിൽ സെറ്റിൽഡാണ്. മീനാക്ഷിയുടെ എംബിബിഎസ് പഠനവും ചെന്നൈയിലായിരുന്നു. മഞ്ജു-ദിലീപ് ജോഡിയുടെ മകൾ എന്നത് തന്നെയാണ് മീനാക്ഷിക്ക് ഇത്രയേറെ സ്വീകാര്യത സിനിമാപ്രേമികൾക്കിടയിലുണ്ടാകാൻ കാരണം.നൃത്തം, അഭിനയം എന്നിവയിലൊക്കെ കഴിവുണ്ടെങ്കിലും മീനാക്ഷി ഇതുവരെ സിനിമയിലേക്ക് ചുവടുവെച്ചിട്ടില്ല. പഠനത്തിലാണ് മകളുടെ ശ്രദ്ധയെന്നും അത്തരം കാര്യങ്ങളൊന്നും ഇതുവരെ തന്നോട് പറഞ്ഞിട്ടില്ലെന്നുമാണ് ദിലീപിനോട് മീനാക്ഷിയുടെ സിനിമാ പ്രവേശനത്തെ കുറിച്ച് ചോദിച്ചപ്പോൾ ലഭിച്ച മറുപടി. സിനിമയിൽ അരങ്ങേറിയിട്ടില്ലെങ്കിലും നമിത പ്രമോദ് മുതൽ മാളവിക ജയറാം, ചന്തു സലിംകുമാർ അടക്കമുള്ള യുവ താരങ്ങളുമായി മീനാക്ഷിക്ക് നല്ലൊരു സൗഹൃദമുണ്ട്.

ഇപ്പോഴിതാ സോഷ്യൽമീഡിയ കുത്തിപ്പൊക്കുന്നത് മറ്റൊരു ചോദ്യമാണ്.നടൻ ബൈജുവിന്റെ മകൾ ഐശ്വര്യ സന്തോഷിന്റെ വിവാഹം ആരാധകർ ആഘോഷപൂർവം നടത്തിയതാണ്. ഇപ്പോൾ ബൈജുവിന്റെ മകൾ ഐശ്വര്യ ഒരു സന്തോഷ വാർത്ത അറിയിച്ചിരിക്കുകയാണ്.ബൈജുവിന്റെ മകൾ ഡോക്ടറാണ്. പഠനം കഴി‍ഞ്ഞ് കേരളത്തിൽ ജോലി നോക്കുമ്പോഴാണ് ഐശ്വര്യയുടെ വിവാഹം. ഇതിന് പിന്നാലെ ഐശ്വര്യ അവധി എടുത്തിരുന്നു. ഇപ്പോൾ വീണ്ടും ജോലിയിൽ തിരികെ പ്രവേശിച്ചിരിക്കുകയാണ് താരം. ചെന്നൈയിലാണ് ജോലിക്ക് കയറിയത്. ചെന്നൈയിലെ ഏറ്റവും വലിയ ആശുപത്രിയിൽ ജൂനിയർ ഡോക്ടറായിട്ടാണ് ഐശ്വര്യ ജോലിയിൽ പ്രവേശിച്ചത്. ഭർത്താവിനൊപ്പം ചെന്നൈയിലേക്ക് പോകുമെന്ന് അറിയിച്ചിരുന്നു. ജോലിയിൽ കയറിയ ഐശ്വര്യയ്ക്ക് നിരവധി പേരാണ് ആശംസകൾ അറിയിക്കുന്നത്. ഐശ്വര്യയുടെ വിശേഷങ്ങൾ ഇങ്ങനെ പുറത്തുവന്നതിന് പിന്നാലെ ആരാധകർ അറിയാൻ കാത്തിരിക്കുന്നത് ദിലീപിന്റെ മകൾ മീനാക്ഷിയുടെ വിശേഷങ്ങളാണ്. മീനാക്ഷിയും എം ബി ബി എസ് കഴിഞ്ഞ് നിൽക്കുകയാണ്. ചെന്നൈയിൽ നിന്നുമാണ് മീനാക്ഷി എം ബി ബി എസ് പഠിച്ച് ബിരുദം നേടിയത്. മീനാക്ഷി എവിടെയാണ് പ്രാക്ടീസ് ചെയ്യാൻ കയറുന്നതെന്നാണ് ആരാധകർക്ക് അറിയേണ്ടത്. ദിലീപ് മകൾക്കായി ഹോസ്പിറ്റൽ കെട്ടുമോ, എന്നാണ് ഡോക്ടറുടെ വേഷത്തിൽ കാണാനാവുക എന്നിങ്ങനെ ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്. അതേ സമയം ഹോസ്പിറ്റൽ കെട്ടാനുള്ള പ്ലാൻ ഒന്നും ഇല്ലെന്ന് ദിലീപ് പറഞ്ഞിരുന്നു. അടുത്തിടെ സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി. ദിലീപിനൊപ്പം പല പരിപാടികളിലും മീനാക്ഷി പങ്കെടുക്കാറും ഉണ്ട്. 2000 മാർച്ച് 23 നാണ് മഞ്ജു മീനാക്ഷിക്ക് ജന്മം നൽകുന്നത്. മീനാക്ഷി ചോതി നക്ഷത്രക്കാരിയാണെന്നാണ് റിപ്പോർട്ടുകൾ. മീനാക്ഷിയുടെ നക്ഷത്രഫല പ്രകാരം വളരെ തുറന്ന മനസുള്ളവരാണ് ചോതിയിൽ ജനിച്ചവർ. എല്ലാവരോടും സൗഹാര്‍ദ്ധപരമായി പെരുമാറാനും ആകര്‍ഷണീയമായി സംസാരിക്കാനും ഇവര്‍ ഇഷ്ടപ്പെടുന്നവരാണ്. പക്ഷെ നിർബന്ധ ബുദ്ധി കൂടുതലായിരിക്കും. മീനാക്ഷി പൊതുവെ സൈലന്റാണ്. ഇന്നേവരെ മകളെ വഴക്ക് പറയുകയോ തല്ലുകയോ ചെയ്യേണ്ടി വന്നിട്ടില്ലെന്നാണ് ദിലീപ് പറയാറുള്ളത്. തന്നേപ്പോലെ മകളും ഒരു സൈലന്റ് ക്യാരക്ടറാണെന്നാണ് ദിലീപ് പറയാറുള്ളത്.

Merlin Antony :