മോഹൻലാൽ ആറാടുകയാണ്’ എന്ന ഒറ്റ ഡയലോഗ് കൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ വ്യക്തിയാണ് ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. സെലിബ്രിറ്റികളോടുള്ള ക്രഷ് വെളിപ്പെടുത്തിയും സിനിമാ റിവ്യൂകളിലൂടെയുമൊക്കെ പലപ്പോഴും എയറിലാവാറുണ്ട് കക്ഷി. നടിമാരെ ശല്യപ്പെടുത്തുന്നയാൾ എന്നാണ് പൊതുവെ സന്തോഷ് വർക്കിയ്ക്ക് എതിരെ ഉയരുന്ന ആക്ഷേപം. ഇപ്പോഴിതാ നടി ഐശ്വര്യ ലക്ഷ്മിയെ കുറിച്ച് പറഞ്ഞാണ് സന്തോഷ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.
ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി ഐശ്വര്യ ലക്ഷ്മിയുമായി ലിപ്‌ലോക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് സന്തോഷ് വിവാദത്തിലായിരിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ഇദ്ദേഹത്തെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്. ‘ഐശ്വര്യ ലക്ഷ്മി വളരെ ഹോട്ടാണ്. മായനദിയിലൊക്കെയുണ്ട്. ഇന്റിമേറ്റ് സീന്‍ ചെയ്യാന്‍ അവര്‍ക്കൊരു മടിയുമില്ല.
അവരുമായി ഒരു സിനിമയില്‍ ലിപ്‌ലോക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്. ജീവിതത്തില്‍ അല്ല, സിനിമയില്‍ അവരുമായി ലിപ്‌ലോക്ക് ചെയ്യാന്‍ താല്‍പര്യമുണ്ട്.’ എന്നുമാണ് സന്തോഷ് പറഞ്ഞിരിക്കുന്നത്. വീഡിയോയ്ക്ക് പിന്നാലെ വലിയ വിമർശനമാണ് സന്തോഷ് വർക്കിയ്ക്കെതിരെ ഉയരുന്നത്.