ഐശ്വര്യ റായ് റൂം മേറ്റ്…!നമ്മൾ വിജാരിച്ച ആളല്ല… സൗന്ദര്യ മത്സര വേദിയിൽ നടി ചെയ്തത് കണ്ട് ഞെട്ടി; വെളിപ്പെടുത്തി ശ്വേത; സുസ്മിത കൂട്ടുകാരി!

മലയാള സിനിമ പ്രക്ഷകരുടെ ഇഷ്ട്ട താരമാണ് ശ്വേത മേനോൻ. അഭിനേത്രി എന്നതിലുപരി, മോഡലറും, ടി.വി. അവതാരകയുമാണ്‌ നടി. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം ഇവർക്കു ലഭിച്ചിട്ടുണ്ട്. 1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട് ഈ നടി. ഐശ്വര്യ റായും സുസ്മിത സെന്നിനൊപ്പമാണ് ശ്വേത അന്ന് മത്സരിച്ചത്. അന്ന് ഐശ്വര്യയുടെ റൂം മേറ്റായിരുന്നു ശ്വേത മേനോൻ. അക്കാലത്തെ ഓർമകൾ പങ്കുവെക്കുകയാണ് ശ്വേത മേനോനിപ്പോൾ.

അതേസമയം അവിചാരിതമായാണ് താൻ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തതെന്ന് ശ്വേത പറയുന്നു. ഞാൻ ഐശ്വര്യയുടെ റൂം മേറ്റായിരുന്നെന്നും സുസ്മിതക എന്റെ അടുത്തുള്ള റൂമിലായിരുന്നെന്നും നടി പറഞ്ഞു. ഐശ്വര്യയെക്കുറിച്ചാണ് ഞാൻ കൂടുതൽ അറിഞ്ഞത്. പക്ഷെ സുസ്മിത അന്നും ഇന്നും എന്നും ഇങ്ങനെയാണ്. എപ്പോഴും ഒരു ഊഷ്മളതയുണ്ട്. അന്നും ഇന്നും കുറേക്കൂടി, അവരുടെ പ്രായത്തേക്കാളും പക്വതയുള്ളയാളാണെന്നും സുസ്മിതയെ എവിടെ വെച്ചെങ്കിലും കണ്ടാൽ സംസാരിക്കുമെന്നും താരം കൂട്ടിച്ചേർത്തു..

എന്നാൽ സുസ്മിതയെ പോലെയല്ല ഐശ്വര്യയെന്നും ക്ലോസ്ഡ് ആയ വ്യക്തിയാണെന്നും ശ്വേത പറയുന്നു. സൗന്ദര്യ മത്സര വേദിയിൽ വിജയിക്കാൻ ഐശ്വര്യക്ക് ഒന്ന് രണ്ട് വർഷത്തെ ട്രെയ്നിം​ഗ് ലഭിച്ചിരുന്നെന്ന് ശ്വേത പറയുന്നു. താൻ നടക്കാവിൽ നിന്നും പോയതാണ്. തനിക്കാെരു ട്രെയ്നിം​ഗും ലഭിച്ചിട്ടില്ല. എന്നാലും താൻ സന്തോഷവതിയാണ്. അതൊന്നും മറക്കില്ല. തന്റെ തുടക്കമാണതെന്നും ശ്വേത പറയുന്നു.

Vismaya Venkitesh :