ഏകാന്തതയോടുള്ള എന്റെ പ്രണയം പലപ്പോഴും ജനങ്ങളുമായി ബന്ധപ്പെട്ടുപോകാന്‍ പൊരുത്തപ്പെടുന്നില്ല! 37 വയസ്സുകാരിയായ ശാമിലി ഇപ്പോഴും അവിവാഹിത! അഭിനയം നിർത്തി ഇപ്പോൾ മറ്റൊരു മേഖലയിലേക്ക്..

മാമാട്ടിക്കുട്ടി, മാളൂട്ടി എന്നീ കഥാപാത്രങ്ങള്‍ എക്കാലത്തും മലയാളികൾ ഓർക്കുന്നതാണ്. ഇത്രയേറെ മലയാളികള്‍ ഇഷ്ടപ്പെട്ട ബാലതാരങ്ങള്‍ വേറെയുണ്ടോ എന്നുതന്നെ സംശയമാണ്. വീണ്ടും അഭിനയ രംഗത്തെത്തുമോ എന്നാണ് ശാലിനിയോട് ആരാധകരുടെ ചോദ്യം. നടന്‍ അജിത്ത് ആണ് ശാലിനിയുടെ ഭര്‍ത്താവ്. വിവാഹ ശേഷം ശാലിനി സിനിമാ രംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ്. അതുപോലെ വളര്‍ന്നപ്പോള്‍ സിനി ലോകത്തേക്ക് നല്ലൊരു തിരിച്ചുവരവ് നടത്താൻ ശാമിലിയ്ക്കും സാധിച്ചില്ല. അടുത്തിടെയാണ് ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ച് ശാമിലി ഇന്‍സ്റ്റഗ്രാമിലും ആക്ടീവായി തുടങ്ങിയത്. തന്റെ മാത്രമല്ല, ചേച്ചി ശാലിയുടെയും മക്കളുടെയും വിശേഷങ്ങളും ശാമിലി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ഡിഗ്രിയും മാസ്റ്റര്‍ ഡിഗ്രിയും പൂര്‍ത്തിയാക്കിയ ശാമിലി താന്‍ പഠിച്ചതും, പരിചയപ്പെട്ടുതുമായ സാഹചര്യങ്ങളില്‍ നിന്നും ജോലിയില്‍ നിന്നുമെല്ലാം വിഭിന്നമായ ഒരു ജീവിതമാണ് ഇപ്പോള്‍ ജീവിയ്ക്കുന്നത്. 37 വയസ്സുകാരിയായ ശാമിലി ഇപ്പോള്‍ അവിവാഹിതയാണ്.

വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെ, ചേച്ചിയുടെ ലക്കി സ്റ്റാര്‍ ആയ കുഞ്ചാക്കോ ബോബനൊപ്പം ഒരു തിരിച്ചുവരവിനുള്ള ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. ഏറ്റവും പുതിയ സെല്‍ഫി വീഡിയോയ്‌ക്കൊപ്പം ശാമിലി പങ്കുവച്ച കുറുപ്പുമാണ് ഇപ്പോൾ വൈറലായി മാറുന്നത്. കലാകാരി എന്ന നിലയില്‍, ഞാന്‍ ഒരു നിരന്തരമായ വിരോധാഭാസത്തിലാണ് ജീവിക്കുന്നത്! ഐസൊലേഷന്‍ വേഴ്‌സസ് കണക്ഷന്‍. ഏകാന്തതയോടുള്ള എന്റെ പ്രണയം പലപ്പോഴും ജനങ്ങളുമായി ബന്ധപ്പെട്ടുപോകാന്‍ പൊരുത്തപ്പെടുന്നില്ല. എന്നാല്‍ ഈ ബന്ധങ്ങളില്‍ നിന്ന് ഞാന്‍ ഇടയ്ക്കിടെ ഊര്‍ജ്ജസ്വലമായ ഊര്‍ജ്ജം നേടുന്നുണ്ട്. രണ്ടായി മാറാന്‍ സാധിക്കുക എന്നത് ഒരു സര്‍ഗ്ഗാത്മകതയ്ക്ക് അത്യന്താപേക്ഷിതമാണെന്നായിരുന്നു’ ശാമിലി കുറിച്ചു. അഭിനയം നിര്‍ത്തിയതിന് ശേഷം സോഷ്യല്‍ മീഡിയയിലൊന്നും തന്നെ ശാമിലി ആക്ടീവായിരുന്നില്ല.

Merlin Antony :