എബ്രുവിന്റെ സുന്നത്ത് കല്യാണത്തിന് ബഷീർ പൊടിക്കാൻ പോകുന്നത് ലക്ഷങ്ങൾ? ​

മോഡലായിരുന്ന ബഷീർ ബഷിയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത് ബി​ഗ് ബോസ് മലയാളം ഒന്നാം സീസണിൽ‌ താരം മത്സരാർത്ഥിയായി വന്നപ്പോൾ മുതലാണ്. എഴുപത് ദിവസത്തോളം ഹൗസിൽ ചിലവഴിച്ച ശേഷം ബഷീർ പുറത്തായി. രണ്ടാം വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോഴാണ് ബഷീർ‌ മത്സരിക്കാൻ ബി​ഗ് ബോസിൽ എത്തിയത്. സുഹാന, മഷൂറ എന്നിങ്ങനെ രണ്ട് ഭാര്യമാരിലായി മൂന്ന് കുട്ടികളാണ് ബഷീറിനുള്ളത്. അ‍ഞ്ച് വർഷത്തെ കാത്തിരിപ്പിനുശേഷമാണ് മഷൂറയ്ക്ക് എബ്രാൻ പിറന്നത്. അതുകൊണ്ട് തന്നെ താഴത്തും തലയിലും വെയ്ക്കാതെയാണ് മകനെ മഷൂറയും ബഷീറും കൊണ്ടുനടക്കുന്നത്. എബ്രാന്റെ പിറന്നാൾ ആഘോഷം ഒരു റിസോർട്ടിലാണ് ബിബി കുടുംബം ആഘോഷിച്ചത്.

ഇത്തവണ ബഷീറിന്റെയും മഷൂറയുടെയും സുഹാനയുടെയും കുടുംബം മുഴുവൻ ആഘോഷത്തിൽ പങ്കെടുക്കാനും അവധി ആഘോഷിക്കാനുമായി റിസോർട്ടിൽ എത്തിയിരുന്നു. ഹൗസ് വാർമിങ് കഴിഞ്ഞാൽ‌ ഇത്രയും വലിയ ആഘോഷം കുടുംബത്തിൽ വേറെ നടന്നിട്ടില്ലെന്നാണ് ഏറ്റവും ഇളയ മകനായ എബ്രാന്റെ പിറന്നാൾ വിശേഷങ്ങൾ പങ്കിട്ട് ബഷീർ ബഷി പറഞ്ഞത്. ഇനി വരാൻ പോകുന്നത് എബ്രാന്റെ സുന്നത്ത് കല്യാണമാണെന്നും അത് ഇതിനേക്കാൾ ​ഗ്രാന്റ് ആയിരിക്കുമെന്നും പിറന്നാൾ ആഘോഷത്തിന്റെ വിശേഷങ്ങൾ പങ്കിട്ട് ബഷീറും മഷൂറയും പറഞ്ഞു. അങ്ങനെ നോക്കുമ്പോൾ‌‍ എബ്രുവിന്റെ സുന്നത്ത് കല്യാണത്തിന് ബഷീർ പൊടിക്കാൻ പോകുന്നത് ലക്ഷങ്ങളായിരിക്കും. ​

Merlin Antony :