എന്‍റെ ചെക്കന്‍മാര്‍ക്കൊപ്പം ഒരുപാട് കാലത്തിന് ശേഷം ഒരു യാത്ര!! വിവാഹ മോചന അഭ്യൂഹങ്ങള്‍ക്കിടെ നയൻതാര പങ്കിട്ട ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ…

ദിവസങ്ങള്‍ക്ക് മുന്‍പ് വിഘ്നേശിനെ നയന്‍സ് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അണ്‍ഫോളോ ചെയ്തതോടെയാണ് ഇരുവരും തമ്മിൽ പിരിയാൻ പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. രണ്ട് ദിവസം കഴിഞ്ഞതോടെ താരം വീണ്ടും വിഘ്നേശിനെ ഫോളോ ചെയ്യാനും തുടങ്ങി. ‘ഉം…. ഐം ലോസ്റ്റ്’ എന്നൊരു കുറിപ്പും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ ആരാധകര്‍ ആകെ ആശയക്കുഴപ്പത്തിലായി. അതേസമയം, വിവാഹമോചന വാര്‍ത്തകളോട് വിഘ്നേശ് ഇതുവരേക്കും പ്രതികരിച്ചിട്ടില്ല.

എന്നാലിപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങള്‍ക്കിടെ കുടുംബചിത്രം പങ്കുവച്ചിരിക്കുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ് വിഘ്നേശിനും മക്കളായ ഉയിരിനും ഉലഗത്തിനുമൊപ്പമുള്ള ചിത്രം താരം പങ്കുവച്ചത്. മക്കളിലൊരാളെ നയന്‍താര എടുത്തിരിക്കുന്നതും മറ്റെയാളെ വിഘ്നേഷ് മടിയിലിരുത്തിയിരിക്കുന്നതുമായ ചിത്രമാണ് താരം പങ്കുവച്ചത്. വിമാനത്തിലെ ബിസിനസ് ക്ലാസില്‍ നിന്നുള്ളതാണ് ചിത്രം. ‘ എന്‍റെ ചെക്കന്‍മാര്‍ക്കൊപ്പം ഒരുപാട് കാലത്തിന് ശേഷം ഒരു യാത്ര’ എന്നായിരുന്നു ഹൃദയചിഹ്നത്തോടെയുള്ള ക്യാപ്ഷന്‍.

Merlin Antony :