എന്റെ കുടുംബം തകർക്കാൻ നോക്കിയത് ആര് ? നീതി കിട്ടാന്‍ ഏതറ്റം വരെയും പോകും

നീതി കിട്ടാന്‍ ഏതറ്റം വരെയും പോകും, എന്റെ കുടുംബം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ എനിക്കതറിഞ്ഞേ മതിയാവൂ. സംഗീതജ്ഞൻ ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയ ലക്ഷ്മിയുടേതാണ് ഈ വാക്കുകൾ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലക്ഷ്‌മി മനസ് തുറന്നത്. പാലക്കാട് ബിസിനസ് ആവശ്യത്തിനു ബാലു ലക്ഷങ്ങള്‍ നിക്ഷേപിച്ചിരുന്നെന്നും അതില്‍ ദുരൂഹതയുണ്ട് എന്നുമൊക്കെ ബന്ധുക്കള്‍ ആരോപിച്ചതായി കേട്ടു. പാലക്കാടുള്ള സുഹൃത്തിനു കടം കൊടുക്കുകയും തിരികെ വാങ്ങുകയുമാണു ചെയ്തത്. അതെങ്ങനെ നിക്ഷേപമാകുമെന്നും ലക്ഷ്മി ചോദിക്കുന്നു.

അപകടത്തിന്റെ അവശതകളില്‍ നിന്ന് ലക്ഷ്മി പൂര്‍ണ്ണമായും മുക്തമല്ല. ഇതിനിടയിലും വിവാദം കൊഴുത്ത സാഹചര്യത്തിലാണ് ലക്ഷ്മി തന്റെ നിലപാട് വിശദീകരിക്കുന്നത്. വാഹനാപകട സമയത്തു തങ്ങളുടെ കാറില്‍ കുറച്ചേറെ സ്വര്‍ണമുണ്ടായിരുന്നെന്ന പ്രചാരണം വെറും അസംബന്ധമാണ്. അപകട ശേഷം കാറിലെ വസ്തുക്കള്‍ നീക്കുന്നതു പൊലീസ് വിഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ആകെ 25 പവനില്‍ താഴെ സ്വര്‍ണമേ തനിക്കുള്ളൂ. തീരെ കനംകുറഞ്ഞ ആഭരണങ്ങളേ അണിയാറുള്ളൂ. അതില്‍ ചിലതു മാത്രമേ കൈവശം ഉണ്ടായിരുന്നുള്ളൂ-ലക്ഷ്മി വിശദീകരിക്കുന്നു. സംഗീതം മാത്രമായിരുന്നു ബാലുവിന്റെ വഴി. പാരമ്ബര്യമായി കിട്ടിയതും അതാണ്. ഏറെ കഷ്ടപ്പെട്ടാണു ഞങ്ങള്‍ ഓരോ ചെറിയ സമ്ബാദ്യങ്ങളും ഉണ്ടാക്കിയത്. ബാലുവിന്റെ വയലിനുകള്‍ വരെ വിറ്റു കളഞ്ഞു എന്നാണു പറയുന്നത്. ബാലുവെന്നാല്‍ വയലിനെന്നു കരുതുന്ന ഞാനതു ചെയ്യില്ല. വയലിനുകളെല്ലാം ഈ വീട്ടിലുണ്ട്. ബാലു ഇല്ലാത്തതു കൊണ്ടുമാത്രമാണ് ഞങ്ങളുടെ ദാമ്ബത്യബന്ധത്തെക്കുറിച്ചു വരെ കഥകള്‍ പടച്ചുവിടാന്‍ പലര്‍ക്കും ധൈര്യമുണ്ടാവുന്നത്-ലക്ഷ്മി പറയുന്നു.

എനിക്കാണ് ഏറ്റവും വലിയ നഷ്ടമുണ്ടായത് എന്നതു പോലും പരിഗണിക്കാതെയാണ് ഊഹാപോഹങ്ങള്‍ പടച്ചു വിടുന്നത്. എനിക്കേറ്റവും പ്രിയപ്പെട്ട രണ്ടു പേരെ നഷ്ടപ്പെട്ടു. ഒന്നര വയസ്സു പോലുമാവാത്ത മകളെ എടുത്തു കൊതി തീര്‍ന്നിരുന്നില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുത്തി, ജീവന്‍ തിരികെക്കിട്ടാന്‍ മല്ലിട്ട്, ചികിത്സകള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്ന ഞാന്‍ എന്തിനങ്ങനെ ചെയ്യണമെന്നതിനു കൂടി അവരെനിക്കു മറുപടി തരണം. പരസഹായമില്ലാതെ സ്വന്തം കാര്യങ്ങള്‍ ചെയ്യണമെന്ന ഒറ്റ ആഗ്രഹമേ ഇപ്പോഴുള്ളൂ. വാഹനമോടിച്ചിരുന്നത് അര്‍ജുനാണ് എന്നാണ് അന്നും ഇപ്പോഴും ഞാന്‍ പറയുന്നത്. അപകടമുണ്ടായതു തന്റെ കൈപ്പിഴ കൊണ്ടാണെന്ന് എന്റെ അമ്മയോടുള്‍പ്പെടെ ആ ദിവസങ്ങളില്‍ ഏറ്റുപറഞ്ഞ അര്‍ജുന്‍ പിന്നീടു മൊഴിമാറ്റിയത് എന്തുകൊണ്ടാണെന്ന് അറിയില്ല.-ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. അര്‍ജുന്റെ മൊഴി മാറ്റം ലക്ഷ്മിയും സ്ഥിരീകരിക്കുകയാണ്. പാലക്കാട് ബിസിനസ് ആവശ്യത്തിനു ബാലു ലക്ഷങ്ങള്‍ നിക്ഷേപിച്ചിരുന്നെന്നും അതില്‍ ദുരൂഹതയുണ്ട് എന്നുമൊക്കെ ബന്ധുക്കള്‍ ആരോപിച്ചതായി കേട്ടു. പാലക്കാടുള്ള സുഹൃത്തിനു കടം കൊടുക്കുകയും തിരികെ വാങ്ങുകയുമാണു ചെയ്തത്. അതെങ്ങനെ നിക്ഷേപമാകും-ലക്ഷ്മി ചോദിക്കുന്നു.

പ്രകാശ് തമ്ബിയെ അറിയില്ല എന്നു ഞാന്‍ പറഞ്ഞിട്ടേയില്ല. ഫേസ്‌ബുക്കിലെ കുറിപ്പിലും അങ്ങനെ പറഞ്ഞിട്ടില്ല. ജിം ട്രെയിനര്‍ ആയിരുന്ന തമ്ബിയുമായി ബാലുവിന് 7 വര്‍ഷത്തെ പരിചയമുണ്ട്. പ്രാദേശിക പരിപാടികളുടെ കോഓര്‍ഡിനേഷന്‍ മറ്റു പലരെയും പോലെ തമ്ബിയും ചെയ്തിരുന്നു. അപകടമുണ്ടായ ശേഷം ആശുപത്രിയില്‍ സഹായത്തിനും എത്തിയിരുന്നു. അപകടസ്ഥലത്തു നിന്ന് ആളുകള്‍ ഓടിപ്പോകുന്നതു കണ്ടെന്ന കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍ ഇപ്പോള്‍ മാത്രമാണറിയുന്നത്. അത് അറിഞ്ഞിട്ടും മറച്ചുവച്ചെങ്കില്‍ തമ്ബിയാണു മറുപടി പറയേണ്ടത്. സ്വര്‍ണക്കടത്തില്‍ തമ്ബിക്കു പങ്കുള്ളതായി എനിക്കോ ബാലുവിനോ അറിയില്ലായിരുന്നു. എനിക്കു വലിയ ഞെട്ടലായിപ്പോയി ഈ വാര്‍ത്ത. ചെറിയ പിരിമുറുക്കങ്ങള്‍ പോലും ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന ആളായിരുന്നു ബാലു. എന്തെങ്കിലും സൂചന കിട്ടിയിരുന്നെങ്കില്‍ ആ നിമിഷം തന്നെ പുറത്താക്കിയേനേ.-വിവാദങ്ങളോട് ലക്ഷ്മി പ്രതികരിക്കുന്നത് ഇങ്ങനെയാണ്.

balabhaskar wife lakshmi

Sruthi S :