എന്തിനാണ് ജാസ്മിന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ വരെ വലിച്ചിഴക്കുമെന്ന് പറഞ്ഞു ആക്ഷേപിക്കുന്നത്? സിബിനെതിരെ ആരാധകർ

ബിഗ് ബോസ് ഷോ അവസാനിക്കാൻ കുറച്ച് ആഴ്ചകൾ മാത്രമാണുള്ളത്. ഈ സീസണിലാണ് കൂടുതൽ വൈൽഡ് കാർഡ് എൻട്രികൾ ബിഗ്‌ബോസ് വീട്ടിലേക്ക് എത്തുന്നത്. അതിൽ ആറ് പേരില്‍ രണ്ട് പേര്‍ പുറത്താവുകയും ചെയ്തു. അതില്‍ ശ്രദ്ധേയനായത് സിബിനാണ്. വീട്ടിലേക്ക് വന്ന ആദ്യ ദിവസം മുതല്‍ എന്റര്‍ടെയിന്‍മെന്റ് ചെയ്ത് ബിഗ് ബോസ് വീട് മനോഹരമാക്കാന്‍ സിബിന് സാധിച്ചിരുന്നു. എന്നാല്‍ അധികം വൈകും മുന്‍പ് മാനസിക സമ്മര്‍ദ്ദം മൂലം പുറത്തേക്ക് പോവുകയാണെന്ന് സിബിന്‍ തീരുമാനിച്ചു. എന്നാല്‍ പുറത്ത് വന്നതിന് ശേഷം ഗുരുതര ആരോപണങ്ങളുമായിട്ടാണ് സിബിന്‍ രംഗത്ത് വരുന്നത്. കഴിഞ്ഞ ദിവസം ജാസമിനെതിരെ സിബിന്‍ ഉന്നയിച്ച ആരോപണങ്ങള്‍ വളരെ മോശമായി പോയെന്ന് പറഞ്ഞാണ് ചില പ്രേക്ഷകര്‍ എത്തിയിരിക്കുന്നത്.സിബിന്‍ നിങ്ങളോടാണ് ഈ ചോദ്യങ്ങള്‍. നിങ്ങളുടെ പ്രശ്‌നം എന്താണ്? എന്തിനാണ് ഇങ്ങനെ നെഗറ്റിവിറ്റി പരത്തുന്നത്? സാബുവും ശ്വേതയും അതിഥികളായിട്ടാണ് ബിഗ് ബോസ് ഹൗസില്‍ എത്തിയത്. അവിടെയുള്ള ഗെയിമേഴ്‌സിന് ഫീഡ്ബാക്ക് കൊടുത്ത് ഗെയിം ചെയിഞ്ച് ചെയ്യിക്കാന്‍ വേണ്ടി തന്നെയാണ് അവരെത്തിയത്. പലരും എക്‌സ്‌പോസ്ഡ് ആയതും അവര്‍ വന്നത് കൊണ്ടാണ്.

ഇത് തന്നെയാണ് മുന്‍പുള്ള സീസണുകളിലും പല ഭാഷകളിലും ചെയ്യുന്നത്. ലാലേട്ടന്‍ വീക്കെന്‍ഡ് എപ്പിസോഡില്‍ ഫീഡ്ബാക്ക് ചോദിക്കുമ്പോള്‍ അവര്‍ക്ക് തോന്നിയ കാര്യം പറയുന്നതില്‍ എന്ത് പ്ലാനിംഗ് ആണുള്ളത്. അങ്ങിനെ ആണെങ്കില്‍ റെക്കോര്‍ഡ് ചെയ്തു പറയിപ്പിക്കുവായിരുന്നല്ലോ നല്ലത്. എത്രയോ മുന്‍ മത്സരാര്‍ഥികള്‍ ബിഗ് ബോസ് റിവ്യൂ ചെയ്യുന്നു. തങ്ങള്‍ക്കിഷ്ടപ്പെട്ട മത്സരാര്‍ത്ഥിയെ സപ്പോര്‍ട്ട് ചെയ്യുന്നു. എന്തേ അതിലൊന്നും താങ്കള്‍ക്ക് തെറ്റ് കാണാനാവാത്തത്? ബിഗ് ബോസ് ഹൗസില്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ തന്റെ ജീവിതത്തിലുണ്ടായിരുന്ന മുന്‍ പങ്കാളിയുടെ ഛായ ജാസ്മിനുണ്ടെന്ന യുക്തിരഹിതമായ കാരണത്താല്‍ അവരെ അങ്ങേയറ്റം മോശമായും വൈരാഗ്യ ബുദ്ധിയോടെ തിരഞ്ഞു പിടിച്ചു പെരുമാറുന്നതും കണ്ടു. ഇന്നിപ്പോള്‍ നിങ്ങള്‍ അവിടെയില്ല. ഫാന്‍സ് നിങ്ങളോട് മോശം മെസേജ് അയക്കുന്നു എന്ന കാരണത്താല്‍, എന്തിനാണ് ജാസ്മിന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ വരെ വലിച്ചിഴക്കുമെന്ന് പറഞ്ഞു ആക്ഷേപിക്കുന്നത്? ഒന്നോര്‍ക്കുക; നിങ്ങള്‍ തകര്‍ന്നു അവിടെ ഇരുന്നപ്പോള്‍ തന്നെ ആക്ഷേപിച്ചിരുന്ന ഒരാള്‍ ആയിരുന്നിട്ടു കൂടി ഏറെ മനുഷ്യത്വത്തോടെ നിങ്ങള്‍ക്ക് സാന്ത്വനം നല്‍കാന്‍ ശ്രമിച്ച ആ 23 കാരിയുടെ പക്വത പോലും നിങ്ങള്‍ക്കില്ലേ ബ്രോ? ബിഗ് ബോസ് ഹൗസ് ഈ സമൂഹത്തിന്റെ പരിഛേദമാണെന്നു അതിന്റെ നടത്തിപ്പുകാരും അവതാരകനും മത്സരാര്‍ഥികളും പ്രേക്ഷകരും പല കുറി പറഞ്ഞതാണ്. അത് മനസ്സിലാക്കി ആ പടി ഇറങ്ങുമ്പോഴെങ്കിലും മത്സരം അവിടെയുള്ളവര്‍ക്ക് വിട്ടു കൊടുത്തു ആരോഗ്യപരമായ ഒരു സപ്പോര്‍ട്ട് സിസ്റ്റം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് മനുഷ്യത്വപരമാണ്. അങ്ങനെ മാതൃക ആവാനും ശ്രമിക്കുക. ജീവിതത്തില്‍ ഇനിയും മുന്നേറാന്‍ ഒരുപാട് അവസരങ്ങള്‍ വരും ബ്രോ. ആ നല്ല നിമിഷങ്ങളില്‍ മറ്റുള്ളവരുടെ ജീവിതമെടുത്തു പന്താടി ആ കുറ്റബോധത്തില്‍ നീരാനിടവരാതെ ശുഭാപ്തി വിശ്വാസത്തോടെ മുന്‍പോട്ട് പോകു. ജാസ്മിന്‍ മാത്രമല്ല, ഒരുപാട് പേരുണ്ടാവും..’ എന്നുമാണ് സിമി എന്ന ആരാധിക പറയുന്നത്.

Merlin Antony :