എനിക്ക് വളരെ പ്രത്യേകതയുള്ള ഒരാളോടൊപ്പം പാടാനുള്ള ഈ അത്ഭുതകരമായ അവസരത്തിന് നന്ദി! മൈ ന്യൂ ഇൻട്രൊഡക്ഷനെന്ന് ​ഗോപി! പോസ്റ്റ് വൈറൽ

സംഗീത സംവിധായകൻ ഗോപിസുന്ദർ പങ്കുവെച്ച് കുറിപ്പാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്.​പ്രിയയെ കുറിച്ചും ​ഗോപി സുന്ദറും ​ഗോപിയെ കുറിച്ച് പ്രിയയും പോസ്റ്റ് പങ്കിട്ടിരുന്നു. മൈ ന്യൂ ഇൻട്രൊഡക്ഷൻ… സിങ്ങർ പ്രിയ നായർ എന്നാണ് പാട്ടിന്റെ ലിങ്കും പ്രിയയ്ക്കൊപ്പമുള്ള ചിത്രവും പങ്കിട്ട് ​ഗോപി സുന്ദർ കുറിച്ചത്. ​ഗോപി സുന്ദറിന്റെ സം​ഗീതത്തിൽ പിറന്ന ​ഗാനത്തിന് പിന്നണി പാടാൻ സാധിച്ച സന്തോഷത്തിലാണ് പ്രിയയും. ഹരിദാസ് സംവിധാനം ചെയ്യുന്ന താനാരാ എന്ന ചിത്രത്തിൽ പിന്നണി പാടികൊണ്ടാണ് മലയാളത്തിലേക്ക് പ്രിയ അരങ്ങേറിയിരിക്കുന്നത്. ചിത്രത്തിലെ സോന ലഡ്‌കി എന്ന പാട്ടാണ് പ്രിയ നായർ ആലപിച്ചിരിക്കുന്നത്.

വാഹനത്തിന് മുകളിലിരിക്കുന്ന പ്രിയ നായർക്കൊപ്പം നിൽക്കുന്ന ഗോപി സുന്ദറിന്റെ ചിത്രം വൈറലായതോടെ പതിവുപോലെ ​ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടുള്ള കമന്റുകൾ നിറയാറായി. മലയാള സിനിമയിൽ പിന്നണി പാടാൻ സാധിച്ച സന്തോഷം പ്രിയയും ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ പങ്കിട്ടിട്ടുണ്ട്.

എന്റെ എല്ലാമെല്ലാമായ ഇതിഹാസ താരം ഗോപി സുന്ദർ ഈണം പകർന്ന ഒരു മനോഹര ഗാനത്തിലൂടെ മലയാള സംഗീത ഇൻഡസ്‌ട്രിയിലേക്കുള്ള എൻ്റെ അരങ്ങേറ്റം സാധ്യമായതിൽ സന്തോഷമുണ്ട്. എനിക്ക് വളരെ പ്രത്യേകതയുള്ള ഒരാളോടൊപ്പം പാടാനുള്ള ഈ അത്ഭുതകരമായ അവസരത്തിന് നന്ദി. സ്നേഹം സ്നേഹം എന്നാണ് ​ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോ പങ്കിട്ട് പ്രിയ കുറിച്ചത്. രണ്ട് പേരുടെ സോഷ്യൽമീഡിയ പോസ്റ്റിന് താഴെയും അസഭ്യം നിറഞ്ഞ ഭാഷയിൽ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Merlin Antony :