സിനിമ ലോകത്ത് എന്നും രണ്ടു സൂപ്പർതാരങ്ങൾ ഉണ്ടാവും . അവർ തമ്മിലുള്ള മത്സരങ്ങളും വിജയ പരാജയ കണക്കെടുപ്പുമൊക്കെയാണ് സാധാരണ കാഴ്ച. എല്ലാ ഭാഷയിലും അങ്ങനെ തന്നെയാണ്. പക്ഷെ ഞങ്ങൾ അങ്ങനെ അല്ലെന്നു പറയുകയാണ് മോഹൻലാൽ .
‘മമ്മൂട്ടിക്ക എനിക്ക് എത്ര വര്‍ഷമായി അറിയാം, ഞങ്ങള്‍ ഏതാണ്ട് അന്‍പത്തി നാലോളം സിനിമകള്‍ ചെയ്തു. എനിക്ക് തോന്നുന്നത് മറ്റു ഒരു ഭാഷയിലെയും രണ്ടുപേര്‍ ഇങ്ങനെ ചെയ്തിട്ടുണ്ടാകില്ല, എല്ലാ കാലത്തും രണ്ടുപേര്‍ ഉണ്ടായിരുന്നു.
എംജി ആര്‍ ശിവാജി ഗണേശന്‍ അമിതാബ് ബച്ചന്‍ ധര്‍മേന്ദ്ര പ്രേം നസീര്‍ സത്യന്‍ മധു സുകുമാരന്‍ പക്ഷെ അവര്‍ക്കൊന്നും ഒരുമിച്ച് ഇത്രയും സിനിമകള്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഞങ്ങളെ സംബന്ധിച്ച് ഇതൊരു അപൂര്‍വ നേട്ടമാണ്, ഞങ്ങള്‍ മലയാള നടന്മാര്‍ ആയതു കൊണ്ടും കേരളത്തില്‍ ജനിച്ചത് കൊണ്ടും മാത്രമാണ് അതിനു സാധിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു’.
mohanlal about mammootty