ആവേശത്തിന്‍റെ പുതിയ ടീസറും ഇന്നലെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. രങ്കണ്ണന്‍റെ കഴിവുകൾ സംയോജിപ്പിച്ച ഒരു ‘ടാലന്റ്’ ടീസറാണ് അണിയറക്കാർ ഒരുക്കിയിരിക്കുന്നത്. രങ്കണ്ണന്‍ റീൽസ് ചെയ്യുന്നതും ഗാനം ആലപിക്കുന്നതുമൊക്കെ ടീസറിൽ കാണാം. ‘കരിങ്കാളി അല്ലേ’ എന്ന റീല്‍ അവതരിപ്പിക്കുന്ന രങ്കനെയാണ് ടീസറില്‍ കാണുന്നത്. ഫഹദിന്റെ ആദ്യ സിനിമയായ കൈ എത്തും ദൂരത്തിലെ ‘പൂവേ ഒരു മഴമുത്തം’ എന്ന ഗാനം താരം ആലപിക്കുന്നതും ടീസറിൽ കാണാം.
സോഷ്യല്‍ മീഡിയ ആകെ കരിങ്കാളി റീല്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് ബി.ടി.എസ് പുറത്തുവിട്ടത്. സിനിമയില്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈക്ക് കിട്ടാത്തതിനെക്കുറിച്ച് താരം പറയുന്ന സെന്‍റിമെന്‍റല്‍ ഡയലോഗുകളാണ് കമന്‍റ് ബോക്സിലാകെ. എടാ മോനെയുടെ ആരാധകരും കമന്‍റ് ബോക്സ് കയ്യടക്കിയിട്ടുണ്ട്. ഫഹദ് ഒരു തൂണില്‍ പിടിച്ച് കരിങ്കാളി റീല്‍ ചെയ്യുന്നതും ഷൂട്ടിന് ശേഷം ചിരിച്ചുകൊണ്ട് വരുന്നതുമാണ് വീഡിയോയില്‍ കാണിക്കുന്നത്. ആക്‌ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രങ്ക എന്ന ഗ്യാങ്സ്റ്ററാണ് ഫഹദിന്‍റെ കഥാപാത്രം. രോമാഞ്ചം എന്ന സിനിമയ്ക്കു ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത സിനിമ ബെംഗളൂരിലാണ് ചിത്രീകരിച്ചിരിക്കുന്നത്.