ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് സഹായ ഹസ്തവുമായി സംവിധായകന്‍ മേജര്‍ രവി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന നല്‍കി. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട് സംഭവിച്ചത്. ഈ സാഹചര്യത്തില്‍ നാം ഒന്നിച്ച് നില്‍ക്കണമെന്നും എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മോഹന്‍ലാലിന് ഒപ്പം മേജര്‍ രവി വയനാട് ദുരന്ത മേഖല സന്ദര്‍ശിച്ചിരുന്നു. വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റ് ചലച്ചിത്ര താരങ്ങളും സംഭാവന നല്‍കിയിട്ടുണ്ട്. മോഹന്‍ലാല്‍ 25 ലക്ഷം, ടൊവിനോ തോമസ് 25 ലക്ഷം, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ചേര്‍ന്ന് 35 ലക്ഷം, ഫഹദ് ഫാസില്‍ 25 ലക്ഷം, നവ്യ നായര്‍ ഒരു ലക്ഷം, മഞ്ജു വാര്യർ 5 ലക്ഷം, പേളി മാണി- ശ്രീനിഷ് അഞ്ചു ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. നയന്‍താര 20 ലക്ഷം, കമൽ ഹാസൻ 25 ലക്ഷം, വിക്രം 20 ലക്ഷം, രശ്മിക മന്ദാന 10 ലക്ഷം, സൂര്യ, ജ്യോതിക, കാര്‍ത്തി എന്നിവര്‍ ചേര്‍ന്ന് 50 ലക്ഷം എന്നീ തെന്നിന്ത്യൻ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകിയിരുന്നു.