ഇഷ്ടം പോലെ എടുത്തോ എന്ന രീതിയിലുള്ള വേഷ ഭൂഷാധികളുമായി മേനി പ്രദർശനം നടത്തുന്ന മലയാള സിനിമയിലെ ഒരു നടി ഇപ്പോൾ എന്തുമാത്രം ഉദ്ഘാടനം ചെയ്യുന്നു- ശാന്തിവിള ദിനേശ്

കോളേജ് പരിപാടിയിൽ പാടുന്നതിനെ ​ഗായകൻ ജാസി ​ഗിഫ്റ്റിന്റെ കൈയിൽ നിന്നും പ്രിൻസിപ്പൽ മൈക്ക് വാങ്ങിയ സംഭവം കഴിഞ്ഞ ദിവസം വലിയ തോതിൽ ചർച്ചയായതാണ്. ​സംഭവത്തിൽ നിരവധി പ്രമുഖർ ജാസി ​ഗിഫ്റ്റിന് വേണ്ടി സംസാരിച്ചു. കോളേജ് വിദ്യാർത്ഥികളുടെ ഭാ​ഗത്ത് നിന്നും പ്രിൻസിപ്പലിനെതിരെ കടുത്ത പ്രതിഷേധമാണുണ്ടായത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി രം​ഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഇന്നത്തെ കാലത്ത് കോളേജ് ഡോ ഉദ്ഘാടനം ചെയ്യാൻ കവിയൂർ പൊന്നമ്മയെ വിളിക്കണമെന്ന് കോളേജ് പ്രിൻ‌സിപ്പൽ പറഞ്ഞാൽ പിള്ളേര് ​ഗെറ്റ് ഔട്ട് അ‌‌ടിക്കും. പുതിയ ജനറേഷൻ അങ്ങനെയാണല്ലോ. നമ്മുടെ ഹണി റോസ് ചേച്ചിയെ കിട്ടുമോ എന്നായിരിക്കും ഈ പ്രിൻസിപ്പലിനോട് ആദ്യം അവിടെ പഠിക്കുന്ന പിള്ളേര് ചോദിക്കുന്നത്. ഹണി റോസ് ചേച്ചി വന്നാൽ ഈ കോളേജിന്റെ ഉദ്ഘാടനം നന്നായി നടക്കും.

നല്ല കവറേജും കിട്ടും. പിള്ളേരുടെ നിർബന്ധത്തിന് വഴങ്ങി ഹണി റോസിനെ ക്ഷണിച്ചിട്ട് സെറ്റും മുണ്ടും ഉടുത്തോണ്ട് വരണമെന്ന് പറഞ്ഞാൽ ഹണി റോസ് കേൾക്കുമോ. അവർ അവർക്ക് ഇഷ്ടമുള്ള, കംഫർട്ടബിളായ വസ്ത്രമല്ലേ അവരിടൂ. പ്രിൻസിപ്പലിന് വിവരം ഇല്ല എന്ന് ​ഹണി പറയും. കാരണം അവർക്ക് ധരിച്ചാൽ അഴകുള്ള വേഷങ്ങളേ ധരിക്കൂ. ഇത് തന്നെയല്ലേ കോളേജിലും സംഭവിച്ചതെന്ന് ശാന്തിവിള ദിനേശ് ചോദിക്കുന്നു.


ഇപ്പോഴും ലജ്ജാവതിയെ എന്ന പാട്ട് കേട്ടാൽ മൂന്നും നാലും വയസുള്ള കുട്ടികൾ വരെ തുള്ളി കളിക്കും. ലജ്ജാവതിയെ എന്ന പാട്ട് പാ‌ടരുത്, പകരം കെപിഎസിയിലെ പാട്ടുകൾ പാടിയാൽ മതിയെന്ന് പറയാൻ പറ്റുമോ എന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു. അങ്ങനെ ശഠിക്കാമോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. യേശുദാസ് വരുമ്പോൾ അദ്ദേഹം അദ്ദേഹത്തിന്റെ പാട്ടല്ലേ പാടൂ. അത് പോലെ ജാസി ​ഗിഫ്റ്റ് വന്നാൽ ജാസി ​ഗിഫ്റ്റിന്റെ പാട്ടല്ലേ പാടൂ എന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു. പൊതുപരിപാടികളിൽ സമൂഹത്തിൽ ബഹുമാന്യ സ്ഥാനമുള്ളവർക്ക് ശ്രദ്ധ കിട്ടുന്നില്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വേണ്ടി പ്രവർത്തിച്ച ദയ ഭായിയെ പോലെ ഉള്ളവരെ എത്ര പേർക്ക് അറിയാം. അതേസ്ഥാനത്ത് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യാൻ സണ്ണി ലിയോൺ വന്നപ്പോൾ ട്രെയ്ൻ പിടിച്ചാണ് മറ്റ് ജില്ലകളിൽ നിന്നും യുവാക്കൾ വന്നത്.

സണ്ണി ലിയോൺ സമൂഹത്തിന് വേണ്ടി എന്ത് ചെയ്തിട്ടുണ്ട്. ഒരു ചുക്കും ചെയ്തിട്ടില്ല. അവരുടെ മേനി പ്രദർശനം കണ്ടിട്ടുണ്ട് എന്നല്ലാതെ സണ്ണി ലിയോൺ ഇന്ത്യൻ സിനിമയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു. മലയാളത്തിലെ ഒരു നടിയും ഇപ്പോൾ ഇങ്ങനെയാണെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ഇഷ്ടം പോലെ എടുത്തോ എന്ന രീതിയിലുള്ള വേഷ ഭൂഷാധികളുമായി മേനി പ്രദർശനം നടത്തുന്ന മലയാള സിനിമയിലെ ഒരു നടി ഇപ്പോൾ എന്തുമാത്രം ഉദ്ഘാടനം ചെയ്യുന്നു. ഉദ്ഘാടനം ചെയ്ത് ജീവിക്കുന്ന നടി എന്ന് വേണമെങ്കിൽ പറയാം. അല്ലാതെ സിനിമയിലൊന്നും ഇപ്പോൾ അധികമില്ലെന്നും
ശാന്തിവിള ദിനേശ് വിമർശിച്ചു.

Merlin Antony :