ഇഴുകി ചേർന്ന് അഭിനയിക്കുന്നത് മാതാപിതാക്കൾക്ക് ഇഷ്ടമല്ല! ചുംബന രംഗം ഉണ്ടെന്ന് കരുതി സിനിമ ഉപേക്ഷിക്കാനാകില്ല

റൊമാന്റിക്ക് രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ഒട്ടും കംഫർട്ട് അല്ലെന്ന് തെന്നിന്ത്യൻ താരം മൃണാൽ താക്കൂർ. ഇഴുകി ചേർന്ന് അഭിനയിക്കുന്നത് മാതാപിതാക്കൾക്ക് ഇഷ്ടമല്ല. അതിനാൽ അത്തരം രംഗങ്ങൾ ചെയ്യാൻ ഭയമാണ്. ആ സിനിമയിൽ അഭിനയിക്കില്ലെന്ന് പറയേണ്ടിയും വന്നു. പക്ഷേ എത്രകാലം എനിക്ക് അങ്ങനെ പറയാൻ സാധിക്കും. ഒടുവിൽ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കാൻ തീരുമാനിച്ചു. ചുംബന രംഗം ഉണ്ടെന്ന് കരുതി സിനിമ ഉപേക്ഷിക്കാനാകില്ല. സ്ക്രിപിറ്റ് ആവശ്യപ്പെടുന്നതിന് തയ്യാറാണ്. നമുക്ക് കംഫർട്ട് അല്ലെങ്കിൽ അത് പറയാം. പക്ഷേ എനിക്ക് ആ കാരണം കൊണ്ട് സിനിമ തന്നെ നഷ്ടപ്പെട്ടു. മൃണാൾ പറഞ്ഞു. നവജ്യോത് ഗുല്യത്തി സംവിധാനം ചെയ്യുന്ന പൂജ മേരി ജാൻ ആണ് മൃണാളിന്റെ പുതിയ ചിത്രം.ദുൽഖർ സൽമാൻ നായകനായ സീതാരാമത്തിൽ സീതാലക്ഷ്മിയായി എത്തി മലയാളത്തിനും പ്രിയങ്കരിയാണ് മൃണാൽ താക്കൂർ.

Merlin Antony :