മഞ്ഞുരുകും കാലം എന്ന പരമ്പരയിലെ ജാനിക്കുട്ടിയായി പ്രേക്ഷകരുടെ മനസുകളിലേക്ക് ചേക്കേറിയ താരമാണ് മോനിഷ. മലയാളികൾക്ക് സുപരിചിതയായ മോനിഷ സുൽത്താൻ ബത്തേരി സ്വദേശിയാണ്. ഇപ്പോഴിതാ വയനാട്ടിൽ ഉണ്ടായ ദുരന്തത്തിൽ നിന്ന് താനും കുടുംബവും സുരക്ഷിതരായിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് മോനിഷ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഞാൻ ഈ വിഡിയോ എടുത്തത് രണ്ട് ദിവസം മുമ്പാണ്. ഇന്ന് വയനാടിന്റെ മുഴുവൻ സാഹചര്യവും മാറി. എന്റെ കുടുംബവും ഞാനും ഇവിടെ സുരക്ഷിതരാണ്.’
വിഡിയോയ്ക്കൊപ്പം മോനിഷ കുറിച്ചു. വയനാട്ടിലെ മഴയും തണുപ്പുമൊക്കെ എടുത്തു പറഞ്ഞ് ഷൂട്ട് ചെയ്ത വിഡിയോയാണ് മോനിഷ പങ്കുവച്ചത്. തമിഴ്നാട്ടിൽ മഴ പെയ്യുന്നുണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല, പക്ഷേ എന്റെ നാടായ വയനാട്ടിൽ രാവിലെ മുതൽ കനത്ത മഴയാണ്. നല്ല തണുപ്പാണ്. രാവിലെ മുതൽ നിർത്താതെ മഴ പെയ്യുകയാണ്. ഇൗ കാഴ്ച കാണാൻ നല്ല ഭംഗിയുണ്ട്.’’ മോനിഷ വിഡിയോയിൽ പറഞ്ഞു. എന്നാൽ ഇൗ സമയത്ത് ഇത്തരമൊരു വിഡിയോ ഇട്ടതിന് താരത്തെ വിമർശിക്കുന്നവരുമുണ്ട്. പലരും അടിക്കുറിപ്പ് കാണാതെയാണ് നടിയെ വിമർശിക്കുന്നത്.