ഇന്നെന്റെ കൈ പിടിച്ച് അമ്മ ഫ്‌ലൈറ്റില്‍ കയറി.. ഫ്‌ലൈറ്റിലിരുന്ന് ഒരു കൊച്ചു കുട്ടിയെ പോലെ പുറത്തേക്ക് നോക്കുന്നത് കണ്ടപ്പോള്‍ ഒരു കൗതുകത്തിന് എടുത്തതാണ്!! അപ്‌സരയുടെ ഭര്‍ത്താവ് ബിഗ് ബോസ് വീട്ടിലേക്ക്..

ബിഗ്‌ബോസിൽ ഇപ്പോള്‍ ഫാമിലി റൗണ്ടാണ് നടക്കുന്നത്. ഇപ്പോൾ ബിഗ് ബോസിനകത്തേക്ക് പ്രവേശിക്കാന്‍ പോവുകയാണ് അപ്സരയുടെ ഭർത്താവ് ആൽബിയും അപ്സരയുടെ അമ്മയും. അപ്‌സരയുടെ അമ്മയുടെ കൂടെയാണ് ഭര്‍ത്താവായ ആല്‍ബി ഷോ യിലേക്ക് എത്തുന്നത്. ഇരുവരും ഒരുമിച്ച് ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോയാണ് ആല്‍ബി പുറത്ത് വിട്ടിരിക്കുന്നത്. മാത്രമല്ല ഒരു കാലത്ത് നാടകനടിയായിരുന്ന അപ്‌സരയുടെ അമ്മയെ കുറിച്ചും അവരുടെ സ്വപ്നത്തെ പറ്റിയും താരം സൂചിപ്പിച്ചിരിക്കുകയാണ്. ‘കെപിഎസി എന്ന നാടക സമിതിയില്‍ മലയാളം കണ്ട ഏറ്റവും മികച്ച നാടകങ്ങളില്‍ പ്രശസ്തരായ അഭിനേതാക്കളോടൊപ്പം ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, കയ്യും തലയും പുറത്തിടരുത്’ എന്നിങ്ങനെ നിരവധി നാടകങ്ങളില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ഇവരെന്റെ ഭാര്യയുടെ അമ്മയാണ്…. എന്റെ സ്വന്തം അമ്മ. ഇന്നെന്റെ കൈ പിടിച്ച് അമ്മ ഫ്‌ലൈറ്റില്‍ കയറി. ഫ്‌ലൈറ്റിലിരുന്ന് ഒരു കൊച്ചു കുട്ടിയെ പോലെ പുറത്തേക്ക് നോക്കുന്നത് കണ്ടപ്പോള്‍ ഒരു കൗതുകത്തിന് എടുത്തതാണ്. പണ്ട് അമേരിക്കയിലേക്ക് ഒരു നാടകയാത്ര തുടങ്ങാനിരിക്കുമ്പോള്‍ 6 ദിവസം മുമ്പാണ് അത് നഷ്ടപ്പെട്ടതെന്നും പറഞ്ഞു.

എല്ലാവര്‍ക്കും സ്വപ്നങ്ങളുണ്ട്. അമ്മയുടെ സ്വപ്ന യാത്രയാണിത്. ഫേസ്ബുക്കും ഇന്‍സ്റ്റയും ഉപയോഗിക്കാത്തതു കൊണ്ട് അമ്മ ഇത് കാണില്ല. എല്ലാ അമ്മമാര്‍ക്കും ഇതു പോലെ നടക്കാതെ പോയ ബാക്കി നില്‍ക്കുന്ന എത്ര ആഗ്രഹങ്ങള്‍ ഉണ്ടാവുമല്ലേ…’ എന്നും പറഞ്ഞാണ് ആല്‍ബി കുറിപ്പ് അവസാനിപ്പിക്കുന്നത്.

Merlin Antony :