ടിക്ടോക് വിഡിയോകൾ സോഷ്യൽമീഡിയയിൽ വൻ തരംഗമായി തന്നെ മാറുകയാണ്. ഇപ്പോഴിതാ ടിക് ടോകിന് അടിമയായ ഭാര്യയെ വിലക്കിയതിന് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ അവസാന വീഡിയോയായി ടിക് ടോക്കിലിട്ട് ഭാര്യ. തമിഴ്നാട്ടിലെ അരിയല്ലൂരിലാണ് സംഭവം ഉണ്ടായത്. 24കാരിയായ അനിതയെന്ന യുവതിയാണ് ജീവനൊടുക്കിയത്. അനിത നിരന്തരം ടിക് ടോക് ഉപയോഗിച്ച് വീഡിയോകള്‍ ചെയ്തിരുന്നു. ടിക് ടോക്കിന് അടിമയായ അനിത കുട്ടികളുടെ കാര്യത്തില്‍ യാതൊരു ശ്രദ്ധയും കാണിക്കുന്നില്ലെന്ന് അയല്‍വാസികള്‍ സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ വിളിച്ച് അറിയിച്ചു.
തുടർന്ന് അനിതയെ ഭര്‍ത്താവ് വഴക്ക് പറഞ്ഞു. മാത്രമല്ല ഇനി ടിക് ടോക് ചെയ്യെരുതെന്ന നിര്‍ദേശവും നല്കി. തുടര്‍ന്നാണ് അനിത ആത്മഹത്യ ചയ്തത്. വെളുത്ത കുപ്പിയിലെ വിഷം കഴിച്ചാണ് അനിത് ആത്മഹത്യ ചെയ്യുന്നതെന്നാണ് ദൃശ്യങ്ങളിലുള്ളത്.
