ഇത് കണ്ടാൽ കണ്ണ് നിറയും.. രേണുവിന് കൊല്ലം സുധിയുടെ മണം പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര!

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കലാകാരനായിരുന്നു കൊല്ലം സുധി. മിമിക്രി വേദിയില്‍ നിന്നും തുടങ്ങിയ അദ്ദേഹം ടെലിവിഷന്‍ പരിപാടികളിലൂടെ സിനിമയിലും എത്തിയിരുന്നു. ടെലിവിഷന്‍ മേഖലയിലും സ്റ്റേജ് ഷോകളിലും നിറഞ്ഞ് നില്‍ക്കുന്ന സമയത്താണ് കഴിഞ്ഞ വർഷം ജൂണിൽ ഒരു അപകടം പ്രിയതാരത്തെ കവർന്നെടുക്കുന്നത്. തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വെച്ചുനടന്ന അപകടത്തിലായിരുന്നു കൊല്ലം മുധി മരണപ്പെട്ടത്. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ്‌ തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. സുധി സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇതോടെ സുധിയുടെ മക്കളും ഭാര്യയും അനാഥരായി മാറുകയും ചെയ്തു. സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂർത്തീകരിക്കാന്‍ കഴിയാതെ വിടപറയേണ്ടി വന്ന കലാകാരന്‍ കൂടിയാണ് കൊല്ലം സുധി. താരത്തിന്റെ വിയോഗത്തിന് ശേഷം സുഹൃത്തുക്കള്‍ അടക്കമുള്ള സുമനസ്സുകള്‍ കുടുംബത്തിന് വീട് നിർമ്മിച്ച് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ പ്രവർത്തനങ്ങള്‍ നടന്ന് വരികയാണ്. സുധിയുടെ മരണത്തിനുശേഷം കൈക്കുഞ്ഞുമായി ജീവിക്കുന്ന രേണുവിനെ രണ്ടാം വിവാഹത്തിനായി പലരും നിർ‌ബന്ധിച്ചുവെങ്കിലും രേണു അതിന് തയ്യാറായിട്ടില്ല. മരണം വരെ കൊല്ലം സുധിയുടെ ഭാര്യയായി കഴിഞ്ഞാൽ മതിയെന്ന നിലപാടിലാണ് രേണു. അതേസമയം കൊല്ലം സുധിയുടെ വേർപാടിനുശേഷം രേണുവിന്റെ സഹോ​ദരിയെപ്പോലെ എപ്പോഴും ഒപ്പം നിന്ന് ആ കുടുംബത്തിന് തണലേകുന്ന കലാകാരിയാണ് സുധിയുടെ സുഹൃത്തും അവതാരകയുമായ ലക്ഷ്മി നക്ഷത്ര. സാമ്പത്തികമായും മാനസീകമായും തന്നാൽ കഴിയുന്ന പിന്തുണയെല്ലാം സുധിയുടെ കുടുംബത്തിന് ലക്ഷ്മി നൽകുന്നുണ്ട്. ഇപ്പോഴിതാ വളരെ നാളുകളായുള്ള രേണുവിന്റെ ഒരു ആ​ഗ്രഹം ലക്ഷ്മി ഇപ്പോൾ സാധിച്ച് കൊടുത്തിരിക്കുകയാണ്. അപകട സമയത്ത് സുധി ധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു സൂക്ഷിച്ച് വെച്ചിരുന്നു. മരിച്ചവരുടെ മണം അവരുടെ വസ്ത്രങ്ങളിൽ നിന്നും മനസിലാക്കി അത് പെർഫ്യൂമാക്കി മാറ്റുന്നവരുണ്ട് രേണുവിന് അറിവുണ്ട്.

ഇക്കാര്യം ലക്ഷ്മിയോട് രേണു പറയുകയും ചെയ്തിരുന്നു. തന്റെ ഭർത്താവിന്റെ മണം തന്റെ മരണം വരെ ഒപ്പം വേണമെന്ന ആ​ഗ്രഹത്തിൽ നിന്നാണ് കൊല്ലം സുധിയുടെ മണം പെർഫ്യൂമാക്കി മാറ്റാൻ സഹായിക്കാമോയെന്ന് ഭാര്യ രേണു ലക്ഷ്മിയോട് ചോദിച്ചത്. അതിനുള്ള ശ്രമത്തിലായിരുന്നു ഇതുവരെയും ലക്ഷ്മി. ആ ശ്രമം അവസാനിച്ചത് സുഗന്ധലേപനങ്ങളില്‍ അറബികളെയും ലോകമെമ്പാട് നിന്നും എത്തുന്ന സന്ദര്‍ശകരുടെയും ഹൃദയം കവരുന്ന ദുബായ് മലയാളിയായ ഡോ.യൂസഫിലാണ്. നമ്മുടെ കൈയ്യില്‍ എന്താണോ ഉള്ളത് അതിന്റെ ഗന്ധത്തില്‍ നിന്നും യൂസഫ് ഭായ് വ്യത്യസ്തമായി അദ്ദേഹത്തിന്റേതായ ഒരു സുഗന്ധലേപനം ഉണ്ടാക്കും. കൊല്ലം സുധിയുടെ വസ്ത്രങ്ങൾ ലക്ഷ്മി യൂസഫിന് കൈമാറി. ‍ കൂടാതെ സുധിയുടെ ശീലങ്ങളും രീതികളും ചോദിച്ച് മനസിലാക്കി സുധിയുടെ ഷർട്ടിന്റെ മണത്തിനോട് കിടപിടിക്കുന്ന പെർഫ്യൂം തയ്യാറാക്കി ലക്ഷ്മിക്ക് കൈമാറി. പെർഫ്യൂം മണത്ത് നോക്കിയ ലക്ഷ്മിയുടെ കണ്ണുകളും നിറഞ്ഞു.

സുധി ചേട്ടന്റെ ​ഗന്ധം അതുപോലെ ഫീൽ ചെയ്യുന്നുവെന്നാണ് ലക്ഷ്മി പറഞ്ഞത്. ആ​ദ്യമായാണ് അപകടസമയത്ത് ഒരു വ്യക്തി ധരിച്ച വസ്ത്രവുമായി ഒരാൾ യൂസഫിനെ സമീപിക്കുന്നതും പെർഫ്യൂം തയ്യാറാക്കി തരാൻ ആവശ്യപ്പെടുന്നതും. അതുകൊണ്ട് തന്നെ സുധിയുടെ വസ്ത്രങ്ങൾ കയ്യിലെടുത്ത യൂസഫിന്റെ കണ്ണുകളും നിറഞ്ഞു. ലക്ഷ്മിക്ക് ഒപ്പം സുധിയുടെ ഭാര്യ കൂടി വന്നിരുന്നുവെങ്കിൽ സുധിയെ കുറിച്ച് കുറച്ച് കാര്യങ്ങൾ കൂടി മനസിലാക്കി പെർഫ്യൂം തയ്യാറാക്കാമായിരുന്നുവെന്നും വീഡിയോയിൽ യൂസഫ് പറയുന്നുണ്ട്. എന്തായാലും രേണുവിനും കുഞ്ഞുങ്ങളെയും സംബന്ധിച്ച് ഇത് വളരെ വലിയ വിലമതിക്കാനാകാത്ത സമ്മാനം തന്നെയാണ്.

Merlin Antony :