ഇതെന്റെ മകളല്ല! അവളുടെ ഐഡന്റിറ്റി ആരും തെറ്റിദ്ധരിക്കരുത്- വിജയ് യേശുദാസ്

തെന്നിന്ത്യന്‍ സംഗീത ലോകത്തെ മികച്ച ഗായകരില്‍ ഒരാളാണ് വിജയ് യേശുദാസ്. വിജയ് യേശുദാസിന്റെ ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ടുള്ള കഥകളാണ് കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ പ്രചാരണം. പ്രണയിച്ച് വിവാഹിതനായെങ്കിലും വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ചതിനുശേഷം വിജയും ഭാര്യ ദര്‍ശനേയും വേര്‍പിരിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വിജയ് യേശുദാസിന്റെ മകളാണെന്ന് തരത്തില്‍ ഒരു കുട്ടിയുടെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിശദീകരണവുമായി വിജയ് യേശുദാസ് തന്നെ എത്തി. ‘ഈ കുട്ടി നേരത്തെ തന്നെ കഴിവ് തെളിയിച്ച് പ്രശസ്തിയിലേക്ക് എത്തിയ ആന്ധ്രയിൽ നിന്നുള്ള ഗായികയാണ്.

അവളുടെ കഴിവിനുള്ള അംഗീകാരം അവൾക്ക് തന്നെ കൊടുക്കുക. അവളുടെ ഐഡന്റിറ്റി ആരും തെറ്റിദ്ധരിക്കരുത്’ എന്നാണ് ശ്രീ ലളിതയെ മെൻഷൻ ചെയ്തുകൊണ്ട് വിജയ് യേശുദാസ് പറഞ്ഞത്. സംഗീത റിയാലിറ്റി ഷോയിലും മറ്റുമൊക്കെ പങ്കെടുത്തിട്ടുള്ള ശ്രീലളിത സോഷ്യല്‍ മീഡിയയിലും സജീവമാണ്. വിജയ് യേശുദാസുമായി ചില മുഖസാദൃശ്യം ഉണ്ടെന്ന് പറഞ്ഞാണ് പലപ്പോഴും ശ്രീലളിതയുടെ ചിത്രങ്ങള്‍ ഈ രീതിയില്‍ പ്രചരിച്ചത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പും സമാനമായ രീതിയില്‍ ശ്രീലളിത പാടുന്ന വീഡിയോയും പ്രചരിച്ചിരുന്നു. അന്ന് യേശുദാസിന്റെ കൊച്ചുമകള്‍ അമേയയാണെന്ന തരത്തിലായിരുന്നു വാർത്തകൾ പുറത്തുവന്നത്.

Merlin Antony :