ഇതിഹാസ നടി നർഗീസ് വിടപറഞ്ഞിട്ട് 41 വർഷം മറക്കാനാകാത്ത ഓർമകളോടെ മകൾ നമ്രത ദത്ത്

മറക്കാനാകാത്ത ഓർമകളോടെ മകൾ നമ്രത ദത്ത്

ചിരിയും കണ്ണീരും നിറഞ്ഞ ദാമ്പത്യ ജീവിതം..അച്ഛനും അമ്മയും മക്കളും കൂടിയുള്ള കളിചിരികൾ ..ഒരുപക്ഷെ ദൈവത്തിനു പോലും അസൂയ തോന്നിയിട്ടുണ്ടാകാം … കാൻസറിന്റെ മുഖംമൂടി അണിഞ്ഞ് മരണം നർഗീസിനെ തേടി എത്തി… അച്ഛൻ സുനിൽ ദത്ത് അമ്മ നർഗീസിന് ഭക്ഷണം നൽകി, കുളിപ്പിച്ചു..ആരും കാണാതെ രഹസ്യമായി കരഞ്ഞു … ഒരുമിച്ച് ക്യാൻസറിനെതിരെ പോരാടുമെന്ന് മകൾ നമ്രത ദത്ത്

1981 മെയ് 3 ന് ആണ് നർഗീസ്‌ കാന്സറിനോട് മല്ലടിച്ച് തോൽവി സമ്മതിച്ചു മടങ്ങിയത് – മകൻ സഞ്ജയ് ദത്തിന്റെ ആദ്യ റോക്കി പുറത്തിറങ്ങിയ സന്തോഷം പങ്കുവെയ്ക്കുന്നതിനു മുൻപ് മരണമെത്തി. . ഇന്ന് 41 -)0 ചരമവാർഷിക ദിനത്തിൽ, നടിയുടെ മൂത്ത മകളായ നമ്രത ദത്ത്, ഹൃദയസ്പർശിയായ കുറിപ്പിലൂടെ ആ കുടുംബജീവിതം നമുക്കായി പങ്കുവക്കുന്നു

അഭിനയം ഉപേക്ഷിച്ചതിന് ശേഷം നർഗീസ് ദാമ്പത്യ ജീവിതത്തിൽ തൃപ്തയായിരുന്നുവെന്ന് നമ്രത പറയുന്നു. മകൻ സഞ്ജയ് ദത്തും രണ്ടാമത്തെ മകൾ പ്രിയ ദത്തും ഉൾപ്പെടെ അവർക്ക് മൂന്ന് കുട്ടികളായിരുന്നു ..അച്ഛനും അമ്മയും മക്കളും കൂടിയുള്ള കളിചിരികൾ ..ഒരുപക്ഷെ ദൈവത്തിനു പോലും അസൂയ തോന്നിയിട്ടുണ്ടാകാം … കാൻസറിന്റെ മുഖംമൂടി അണിഞ്ഞ് മരണം നർഗീസിനെ തേടി എത്തിയതോടെ ആ കുടുംബത്തിന്റെ സന്തോഷത്തിന്റെ നാളം അണഞ്ഞു

അവരുടെ വാടക അപ്പാർട്ട്‌മെന്റിന്റെ എതിർവശത്തായാണ് നർഗീസിന്റെ ആശുപത്രി. ഞങ്ങളുടെ വീട് കാണുന്ന രീതിയിലുള്ള റൂമാണ് അമ്മയ്ക്ക് നൽകിയിരുന്നത്. അച്ഛൻ സുനിൽ ദത്ത് രാവും പകലും അമ്മയ്‌ക്കൊപ്പം ചെലവഴിച്ചു. വീട്ടിൽ എത്തിയാലും ബൈനോക്കുലറിലൂടെ അമ്മയുടെ ഹോസ്പിറ്റൽ റൂമിലേയ്ക്ക് അച്ഛൻ നോക്കുമായിരുന്നു എന്ന് നമ്രത പറഞ്ഞു

“എനിക്ക് ഏകദേശം 16 വയസ്സായിരുന്നു. പ്രിയയ്ക്ക് 10 വയസ്സായിരുന്നു. ഞങ്ങൾക്ക് പാചകം ചെയ്യാൻ അറിയില്ലായിരുന്നു. അതിനാൽ, ഞങ്ങൾ അമ്മയെ ഹോസ്പിറ്റൽ മുറിയിലെ ലാൻഡ്‌ലൈനിൽ വിളിച്ച് അച്ഛന് ലളിതമായ വിഭവങ്ങൾ എങ്ങനെ തയ്യാറാക്കാമെന്ന് ചോദിക്കും. അങ്ങനെയാണ് ഞാനും പ്രിയയും ഇന്ത്യൻ പാചകം പഠിച്ചത് ”

നർഗീസിന്റെ ചികിത്സയ്ക്കിടെ തന്റെ കുടുംബം താൽക്കാലികമായി യുഎസിലേക്ക് മാറിയിരുന്നു . “എല്ലാ ദിവസവും രാവിലെ മുതൽ രാത്രി വരെ അച്ഛൻ അമ്മയുടെ കൂടെയുണ്ടായിരുന്നു. അച്ഛൻ അമ്മയ്ക്ക് ഭക്ഷണം കൊടുക്കും, കുളിപ്പിക്കും . ഞങ്ങൾ സഹോദരിമാരും മാറിമാറി അമ്മയ്‌ക്കൊപ്പം ആശുപത്രിയിൽ കൂട്ട് നിന്നു. എങ്കിലും അച്ഛന് പിരിഞ്ഞിരിക്കാൻ കഴിയുമായിരുന്നില്ല.അച്ഛൻ ആരും കാണാതെ കരയുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. , പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് അച്ഛൻ ഒരിക്കലും ഞങ്ങളെ അറിയിച്ചില്ല, ”നമ്രത പറഞ്ഞു

പാൻക്രിയാസ് നീക്കം ചെയ്തതിന് ശേഷം നർഗീസ് കോമയിലേക്ക് വഴുതിവീണു. “കോമ രോഗികൾക്ക് പ്രതികരിക്കാൻ കഴിയില്ല, പക്ഷേ അവർക്ക് ചുറ്റുപാടും നടക്കുന്നതും നമസ്‌ല സംസാരിക്കുന്നതുമെല്ലാം മനസ്സിലാക്കാൻ സാധിക്കും . അതിനാൽ, ഞങ്ങൾ അമ്മയോട് വർത്തമാനം പറയുകയും വാർത്തകൾ വായിക്കുകയും ബോംബെയിൽ നടക്കുന്ന കാര്യങ്ങളെല്ലാം പാഞ്ഞുകൊടുക്കുകയും ചെയ്യുമായിരുന്നു.

കോമയിൽ നിന്ന് ഉണർന്ന് ഒരു വാക്കറിൽ എഴുനേറ്റു നിന്ന ദിവസം നർഗീസിന്റെ ശക്തമായ ഇച്ഛാശക്തിയെ എല്ലാവരും പ്രശംസിച്ചു , ആശുപത്രിയിലെ ആളുകൾ കൈയ്യടിച്ച് അവളെ “മിറക്കിൾ ലേഡി” എന്ന് വിളിച്ച് അഭിനന്ദിച്ചത് ശരിക്കും ഹൃദയസ്പർശിയായ ഒരു നിമിഷമായിരുന്നു.”

കണ്ണാടിയിൽ സ്വയം കണ്ട് നർഗീസ് തകർന്നുപോയ ദിനവും നമ്രത ഓർത്തെടുത്തു. നർഗീസിനെ ഷോപ്പിങ്ങിന് കൊണ്ടുപോകാൻ വീട്ടുകാർ ആലോചിച്ചിരുന്ന ദിവസമായിരുന്നു അത്. “തയ്യാറാകുന്നതിനിടയിൽ, മാസങ്ങൾക്ക് ശേഷം കണ്ണാടിയിൽ സ്വന്തം രൂപം കണ്ടപ്പോൾ നർഗീസ് തകർന്നുപോയി . കീമോതെറാപ്പിയിൽ അവളുടെ ചർമ്മം ഇരുണ്ടുപോയി, മുടി എല്ലാം കൊഴിഞ്ഞിരുന്നു.

” ക്യാൻസർ വിമുക്തയായി പ്രഖ്യാപിക്കപ്പെട്ട ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ നർഗീസ് നമ്രത ദത്തിനോട് പറഞ്ഞു “എനിക്ക് നീ വിവാഹം കഴിക്കുന്നത് കാണണം അഞ്ജു! എന്റെ ഒരു കുട്ടിയെങ്കിലും വിവാഹിതയാകുന്നത് എനിയ്ക്ക് കാണണം.

ഇൻസ്റ്റഗ്രാമിൽ ഹൃദയസ്പർശിയായ ഒരു പോസ്റ്റിലൂടെയാണ് പ്രിയ ദത്ത് നർഗീസിനെ അനുസ്മരിച്ച് എഴുതിയത് .. അമ്മയുടെ ആത്മാവ് ഇപ്പോഴും ഒപ്പമുണ്ടെന്ന് പ്രിയ എഴുതി, “എന്റെ ജീവിതത്തിലും എന്റെ ജോലിയിലും അമ്മയുടെ സാന്നിധ്യം ഉണ്ട്. 1981-ൽ ഈ ദിവസം അമ്മ മരിച്ചു, എനിക്ക് 14 വയസ്സായിരുന്നു, പക്ഷേ അമ്മയ്ക്ക് ഒരിക്കലും ഞങ്ങളെ പിരിഞ്ഞ് പോകാൻ കഴിഞ്ഞില്ല.. എനിക്ക് അമ്മയുടെ ശാരീരിക സാന്നിദ്ധ്യം നഷ്ടമായി, എന്നാൽ ആത്മാവ് കൂടെത്തന്നെയുണ്ട് ,

നർഗീസ് ദത്ത് ഫൗണ്ടേഷനിലൂടെ അമ്മയുടെയും അച്ഛന്റെയും സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഞാൻ ശ്രമിക്കുന്നു. അതിലൂടെ ഓരോ നിമിഷവും അവരെ സ്നേഹിക്കുകയും ചെയ്യുന്നു. നർഗീസ് ദത്ത് ഫൗണ്ടേഷൻ പിറവിയെടുത്തിട്ട് 41 വർഷമായി . കാൻസർ ബാധിച്ചവർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിലൂടെ അവർ ഞങ്ങൾക്കൊപ്പം ഇപ്പോഴും ജീവിക്കുന്നു ….. പ്രിയ ദത്ത് പറഞ്ഞു

Nimmy S Menon :