പൂക്കാല’ത്തിലൂടെ മികച്ച സ്വഭാവനടനെന്ന പുരസ്കാരം വിജയരാഘവനെ തേടിയെത്തിയിരിക്കുകയാണ്. ഗണേഷ് രാജ് രചനയും സംവിധാനവും നിർവ്വഹിച്ച് 2023-ൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഇട്ടൂപ്പ് എന്ന കഥാപാത്രത്തിനാണ് വിജരാഘവനെ മികച്ച സ്വഭാവ നടനുള്ള പുരസ്കാരം തേടിയെത്തിയത്. 100 വയസ്സുകാരനായ ഇട്ടൂപ്പിനെ തന്റെ 71ാം വയസ്സിൽ അഭിനയിച്ച് അത്ഭുതകരമാം വിധം ഫലിപ്പിച്ച വിജരാഘവന് പ്രശംസകളുടെ പൂക്കാലം തന്നെയായിരുന്നു. എത്രമാത്രം കഷ്ടപ്പെട്ടാണ് അച്ഛന്‍ ഈ വേഷം ചെയ്തത് എന്ന് പറഞ്ഞുകൊണ്ടാണ് ദേവ്‌ദേവന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ‘ആശംസകള്‍ അച്ഛാ. ഇച്ചോയിയ്ക്ക് വേണ്ടി എത്രമാത്രം വേദന അച്ഛന്‍ സഹിച്ചിട്ടുണ്ട് എന്നെനിക്കറിയാം. ശാരീരിക മാറ്റത്തിന് വേണ്ടിയും, കഥാപാത്രമാവാനുള്ള മാനസിക മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടിയും അച്ഛന്‍, അച്ഛന്റെ ആറ് മാസമാണ് മാറ്റിവച്ചത്. അര്‍ഹിയ്ക്കുന്ന പുരസ്‌കാരം’ എന്ന് അച്ഛനൊപ്പമുള്ള ഒരു ഫോട്ടോ സഹിതം മകന്‍ കുറിച്ചു. നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വിജയരാഘവനെ ആശംസിച്ചും സ്‌നേഹം അറിയിച്ചു വരുന്നത്. തന്റെ മെന്‍ഷന്‍ ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ എത്തിയവര്‍ക്ക് നന്ദി പറഞ്ഞ് വിജയ രാഘവനും സ്റ്റോറി പങ്കുവച്ചിട്ടുണ്ട്.
Merlin Antony
in Malayalam
ഇച്ചോയിയ്ക്ക് വേണ്ടി എത്രമാത്രം വേദന അച്ഛന്‍ സഹിച്ചിട്ടുണ്ട് എന്നെനിക്കറിയാം. ശാരീരിക മാറ്റത്തിന് വേണ്ടിയും! ആശംസകളുമായി വിജയരാഘവന്റെ മകൻ ദേവ്
-
Related Post