ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പതിനഞ്ചംഗ പവർ ഗ്രൂപ്പിനെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ നടത്തിയ ഒരു പരാമർശമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഒരു ചടങ്ങിനിടയിലാണ് ധ്യാൻ ശ്രീനിവാസന്റെ പ്രതികരണം. താനാണ് പവർ ഗ്രൂപ്പ് എന്നാണ് ധ്യാൻ വീഡിയോയിൽ പറയുന്നത്.
ഇതിന്റെ കാരണവും ധ്യാൻ തന്നെ പറയുന്നുണ്ട്. ‘ഇവിടെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരു പവർ ഗ്രൂപ്പിനെ പറ്റി പറയുന്നുണ്ട്. കേട്ടിട്ടുണ്ടോ? അങ്ങനെ പറയുമ്പോൾ ഏറ്റവും കൂടുതൽ സിനിമ ചെയ്യുന്ന ഞാനല്ലേ പവർ ഗ്രൂപ്പ്. ആ പവർ ഗ്രൂപ്പിൽപെട്ട ആളാണ്. സിനിമ വരുമ്പോഴല്ലേ ചെയ്യാൻ പറ്റുള്ളൂ. കിട്ടുമ്പോൾ ചെയ്യുക. അത്രയേയുള്ളൂ.’- എന്നാണ് ധ്യാൻ വീഡിയോയിൽ പറയുന്നത്.