ആ ചിന്തകള്‍ എന്നെ അസ്വസ്ഥയാക്കി കൊണ്ടേയിരുന്നു… അതെന്നെ ഇത്രമാത്രം ബുദ്ധിമുട്ടിക്കുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നേയില്ല! രണ്‍ബീറിനോടുള്ള പ്രണയം അവസാനിച്ചതിനെ കുറിച്ച്‌ മനസ് തുറന്ന് കത്രീന

ബോളിവുഡിന്റെ സൈസ് സീറോ സുന്ദരിയായി എക്കാലവും അറിയപ്പെടുന്ന കത്രീന കൈഫ് ഭൂം എന്ന ചിത്രത്തിലൂടെ 2003 ലാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഹോങ്കോങ്കില്‍ ജനിച്ച കത്രീന ഹിന്ദി സിനിമകളിലൂടെയാണ് ശ്രദ്ധേയായവുന്നത്. കത്രീനയും സല്‍മാന്‍ ഖാനും തമ്മിലായിരുന്നു ആദ്യം പ്രണയത്തിലാവുന്നത്. വര്‍ഷങ്ങളോളം പ്രണയിച്ചിരുന്നെങ്കിലും ഇരുവരും വേര്‍പിരിഞ്ഞു. പ്രണയം ഉപേക്ഷിച്ചെങ്കിലും ഇരുവരും തമ്മിലുള്ള സൗഹൃദം ഇന്നുമുണ്ട്. 2017 ല്‍ റിലീസിനെത്തിയ ടൈഗര്‍ സിന്ദാ ഹെ എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചഭിനയിച്ചു. ഇപ്പോള്‍ ഭാരത് എന്ന ചിത്രത്തിലൂടെ താരങ്ങള്‍ വീണ്ടും ഒന്നിക്കുകയാണ്. സല്‍മാന്‍ ഖാനുമായിട്ടുള്ള പ്രണയത്തിന് ശേഷമാണ് കത്രീനയും രണ്‍ബീര്‍ കപൂറും തമ്മിലുള്ള പ്രണയം ആരംഭിക്കുന്നത്. ഈ ബന്ധവും പാതി വഴിയില്‍ അവസാനിക്കുകയായിരുന്നു. രണ്‍ബീറുമായിട്ടുള്ള പ്രണയം തകര്‍ന്നതിന് കാരണം വെളിപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ് കത്രീന കൈഫ്. അവസാനത്തെ പ്രണയ തകര്‍ച്ചയ്ക്ക് ശേഷം വ്യക്തി ജീവിതത്തിലും കരിയറിലും ഒരുപാട് കാര്യങ്ങളില്‍ മാറ്റം വന്നിട്ടുണ്ട്. ഇതോടെ എന്നെ കുറിച്ചും എന്റെ ജീവിതത്തെ കുറിച്ചും ഒരു വിശകലനം നടത്താന്‍ എനിക്ക് തന്നെ സമ്മര്‍ദ്ദമുണ്ടായി.

സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു. എന്ത് സംഭവിച്ചാലും അതിനെല്ലാം ഓരോ കാരണങ്ങളുണ്ട്. ഒരിക്കല്‍ തായ്‌ലാന്‍ഡില്‍ ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. ആവിശ്യമില്ലാത്ത എന്തൊക്കെയോ കാര്യങ്ങളെ കുറിച്ച്‌ മനസില്‍ ചിന്തകള്‍ വരുന്നുണ്ട്. ആ ചിന്തകള്‍ എന്നെ അസ്വസ്ഥയാക്കി കൊണ്ടേയിരുന്നു. അതെന്നെ ഇത്രമാത്രം ബുദ്ധിമുട്ടിക്കുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നേ ഇല്ല. നമ്മള്‍ മനുഷ്യര്‍ എങ്ങനെയാണെന്ന് ഞാന്‍ മനസിലാക്കി. ലോകത്തോടുള്ള എന്റെ കാഴ്ചപ്പാടും സമീപനവും ഇങ്ങനെയാണ് മാറിയത്. എല്ലാത്തിനെയും നേരിട്ടു. രാത്രി കാലങ്ങളില്‍ മുറിയില്‍ പ്രേത രൂപങ്ങളെ കണ്ട് പേടിച്ചിട്ടുണ്ട് ഞാന്‍. അതങ്ങനെ മാഞ്ഞ് പോകും വരെ ആ രൂപത്തെ തുറിച്ച്‌ നോക്കിയിരുന്നിട്ടുണ്ട്. ഇന്ന് സങ്കടമോ സന്തോഷമോ എന്ത് തന്നെ ആയാലും അത് സംഭവിക്കാന്‍ ഞാന്‍ അനുവദിക്കും. അതെന്നെ വേദനിപ്പിച്ചാലും അസ്വസ്ഥയാക്കിയാലും കുഴപ്പമില്ല.

ഒരിക്കല്‍ യോഗ ചെയ്ത് കൊണ്ടിരുന്നപ്പോള്‍ എന്റെ ഗുരു ചോദിച്ചു. നിങ്ങള്‍ ഓക്കെ ആണോ എന്ന്. ഞാന്‍ പറഞ്ഞു കുഴപ്പമൊന്നുമില്ലെന്ന്. പക്ഷെ നിങ്ങള്‍ കരയുകയാണല്ലോ എന്നവര് പറഞ്ഞു. ഇത് കേട്ടതോടെ ഞാന്‍ പൊട്ടിക്കരയാന്‍ തുടങ്ങി. ആ സമയത്ത് അത് അനിവാര്യമായിരുന്നു. ഇപ്പോള്‍ ഒന്നിനെയും ഒഴിവാക്കാന്‍ ആഗ്രഹിക്കാറില്ല. അങ്ങനെയാണ് ജീവിത സാഹചര്യങ്ങളെ സമീപിക്കാറ്. അജബ് പ്രേം കി ഖസാബ് കാഹനി എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും ആരംഭിച്ച രണ്‍ബീറിന്റെയും കത്രീനയുടെയും പ്രണയം വര്‍ഷങ്ങളോളം നീണ്ട് പോയിരുന്നു. ഒടുവില്‍ ആറ് വര്‍ഷങ്ങളോളം നീണ്ടു നിന്ന പ്രണയം 2016 ല്‍ ഇരുവരും അവസാനിപ്പിച്ചു. കത്രീന കൈഫുമായിട്ടുള്ള ബന്ധം വേര്‍പിരിഞ്ഞതോടെ ബോളിവുഡിന്റെ ക്യൂട്ട് സുന്ദരി ആലിയ ഭട്ടുമായി രണ്‍ബീര്‍ ഇപ്പോള്‍ പ്രണയത്തിലാണ്. ഇരുവരും ഉടന്‍ തന്നെ വിവാഹിതരായേക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവരുടെയും പ്രണയം പരസ്യമാണെങ്കിലും വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങള്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഫിലിം ഫെയറിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് കത്രീന ആരാധകരെ ഞെട്ടിച്ച്‌ കൊണ്ടുള്ള പല തുറന്ന് പറച്ചിലുകളും നടത്തിയിരിക്കുന്നത്.

Ranbir Kapoor and Katrina Kaif love breakeuo story

Sruthi S :