മലയാളത്തിൽ വമ്പൻ ഹിറ്റിലേക്ക് കൊതിച്ച ഫഹദ് ഫാസിൽ നായകനായ ആവേശം സിനിമയുടെ ഹിന്ദി റീമേക്കിനും സാധ്യതയുണ്ടെന്ന് കാണിച്ച് പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുകയാണ്. ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ ആവേശത്തിന്റെ റീമേക്ക് അവകാശങ്ങൾ സ്വന്തമാക്കുന്നതിനായുള്ള ചർച്ചകൾ നടത്തുന്നതായി ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള റിപ്പോർട്ട് ചെയ്യുന്നു.
ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നേരത്തെ പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയത്തിന്റെ ബോളിവുഡ് റീമേക്ക് അവകാശങ്ങൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു. ജിത്തു മാധവനായിരുന്നു മലയാളത്തില്‍ ചിത്രം ഒരുക്കിയത്. സുഷിന്‍ ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിര്‍വഹിച്ചത്. ഫഹദിന് പുറമെ ആശിഷ് വിദ്യാർത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു.