ആര്യ സയേഷയുടെ വിവാഹശേഷമുള്ള ആദ്യ ഈദ് ആഘോഷ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തെന്നിന്ത്യൻ  സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് നടൻ  ആര്യ. തെന്നിന്ത്യൻ സിനിമയിൽ തന്നെ തന്റേതായ  വ്യക്തിമുദ്ര പതിപ്പിച്ച വേറിട്ട നടനുമാണ്. ആര്യയുടെ അന്യഭാഷചിത്രങ്ങൾ അല്ലു  അർജുനിനെന്ന പോലെ മലയാളത്തിലും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. തെന്നിന്ത്യൻ സിനിമ നടൻ എന്നതിലുപരി കേരളത്തിന്റെ മകനുമാണ് ആര്യ . 
ഇപ്പോൾ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . അതും  ഈദ് ആഘോഷ ചിത്രങ്ങൾ . ഈ  ചിത്രങ്ങൾക്ക്  ഒരു  പ്രത്യേകതയുണ്ട് . എല്ലാതവണത്തേയും പോലെ അല്ല . എന്തെന്നാൽ , ഈ വർഷമായിരുന്നു ആര്യയുടെ വിവാഹം. മാർച്ച് 10 നായിരുന്നു നടി സയ്യെഷയുമായുള്ള ആര്യയുടെ വിവാഹം . വിവാഹം കഴിഞ്ഞ ശേഷമുള്ള താരദമ്പതികളുടെ ആദ്യ ഈദായിരുന്നു ഇത്. 

ആര്യയ്ക്കൊപ്പമുള്ള ഈദ് ആഘോഷ ചിത്രങ്ങൾ സയേഷയും സയേഷയുടെ ‘അമ്മ ഷാഹീനും  ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു . ഇതാണിപ്പോൾ വൈറലാകുന്നത് . താരങ്ങളുടെ ആദ്യത്തെ പെരുന്നാൾ ആഘോഷത്തിന് ആരാധകർ ആശംസ നേർന്നിരിക്കുകയാണ്. 

ഗജനീകാന്ത് എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒരുമിച്ച് അഭിനയിച്ചത് . . ഗജനികാന്തിന് ശേഷം ആര്യയും സയേഷയും ഒരുമിച്ചെത്തുന്ന ചിത്രമാണ് കെവി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം കാപ്പാൻ. ഇതിൽ മലയാളത്തിന്റെ താരരാജാവ്  മോഹൻലാലും   ഒരു പ്രധാന വേഷത്തിലെത്തുകയാണ് 

Sruthi S :