മാർഗംകളി, കുട്ടനാടൻ മാർപ്പാപ്പ എന്നീ ചിത്രങ്ങൾക്കു ശേഷം ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്ത ചിത്രമാണ് ഇടിയൻ ചന്തു. സിനിമയുടെ ആദ്യ ഷോ കാണാൻ ഭാര്യ റെബേക്കയും എത്തിയിരുന്നു. ഹൗസ്ഫുൾ ഷോ ആയതിനാൽ നിലത്തിരുന്നാണ് നടി സിനിമ ആസ്വദിച്ചത്. എന്നാൽ തിയറ്ററിൽ നിലത്തിരുന്ന് സിനിമ ആസ്വദിക്കുന്ന നടിയുടെ വിഡിയോ മിനിറ്റുകൾക്കുള്ളിലാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്.
സീറ്റ് ഇല്ലാതിരുന്നതിനാൽ സിനിമയുടെ ആദ്യ ഷോ കാണാൻ ആയില്ലെന്നും അവസാനത്തെ ഫൈറ്റ് സീൻ മാത്രമാണ് നിലത്തിരുന്ന് കണ്ടതെന്നും നടി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.