ഫെബ്രുവരി 15 ന് തിയേറ്ററുകളിൽ എത്തിയ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. മൂന്ന് ദിവസങ്ങൾ കൊണ്ട് ആഗോള ബോക്സ്ഓഫീസ് കളക്ഷനായി 30 കോടി രൂപ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. മമ്മൂട്ടിയുടെയും അർജുൻ അശോകന്റെയും സിദ്ധാർത്ഥ് ഭരതന്റെയും മികച്ച പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമായ ഭ്രമയുഗം ആദ്യ ആഴ്ചയിൽ തന്നെ 50 കോടി ക്ലബ്ബിൽ കയറുമെന്നും ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.
Merlin Antony
in Box Office CollectionsMovies