ബിഗ്‌ബോസ് മുതലുള്ള കാര്യങ്ങളും കല്യാണം കഴിഞ്ഞുള്ള ജീവിതവും തുറന്ന് പറഞ്ഞ് പേളിയും ശ്രീനിയും. ഈ ലക്കം ഗൃഹലക്ഷ്മിയിലാണ് ഇരുവരും മനസ് തുറന്നിരിക്കുന്നത്. ബിഗ്‌ബോസിലെത്തിയ സമയത്ത് കാമറകളെ പറ്റി ബോധമുണ്ടായിരുന്നെങ്കിലും ദിവസങ്ങള്‍ പോകെ പോകെ എല്ലാവരും കാമറ മറന്ന അവസ്ഥയിലായെന്നാണ് ഇവര്‍ പറയുന്നത്. ബിഗ്‌ബോസിന്റെ തുടക്കത്തില്‍ അധികം ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് ശ്രീനിയുമായി സംസാരിക്കുമ്ബോള്‍ റിലാസ്ങ്ങ് ഫീല്‍ ഉണ്ടായിരുന്നെന്നാണ് പേളി പറയുന്നത്.
അതേസമയം ഷോയിലെത്തും മുമ്ബ് ഇന്‍സ്റ്റാഗ്രാമില്‍ താന്‍ പേളിയുടെ ഫോളോവര്‍ ആണെന്ന് ശ്രീനി വെളിപ്പെടുത്തി. ആദ്യമുള്ള സൗഹൃദം പിന്നീടാണ് പ്രണയമായി മാറിയത്. പേളി പാവമാണെന്നതും സെന്‍സിറ്റീവ് ആണെന്നതുമാണ് തന്നെ ആകര്‍ഷിച്ചതെന്ന് ശ്രീനി പറയുന്നു. അതേസമയം ആദ്യം തന്നോട് ഐ ലവ് യു പറഞ്ഞത് ശ്രീനിയാണെന്നും തന്റെ ചെവിയിലാണ് അത് പറഞ്ഞതെന്നും പേളി വെളിപ്പെടുത്തി.
പക്ഷേ പേളി തന്നെ പറ്റിക്കുകയാണെന്ന് എല്ലാവരും പറഞ്ഞപ്പോള്‍ തനിക്ക് സംശയമായെന്നും അതോടെയാണ് പ്രണയം വിളിച്ചുപറയാന്‍ പേളി നിര്‍ബന്ധിതയായതെന്നും ശ്രീനി പറയുന്നു. ഇതിന് പിന്നാലെ ലാലേട്ടന്‍ എല്ലാവരുടെയും മുന്നില്‍ വച്ച് ഇത് ചോദിച്ചതോടെ തങ്ങള്‍ക്ക് ധൈര്യമായി. അതേ സമയം ജീവിത കാലം മുഴുവന്‍ പേളിയുടെ കെയറിങ്ങ് ഉണ്ടാകുമോ എന്ന് പേടിയുണ്ടായിരുന്നെങ്കിലും ആ കെയറിങ്ങ് ഈ നിമിഷം വരെയുണ്ടെന്ന് ശ്രീനി പറഞ്ഞു. അതേ സമയം തന്റെ പപ്പ കല്യാണത്തിന് സമ്മതിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നെന്നും പേളി പറയുന്നു. വിവാഹശേഷമുള്ള ജീവിതവും മനോഹരമാണെന്ന് പേളി പറയുന്നത്.
താന്‍ സ്‌നേഹിക്കുന്ന പോലെ ശ്രീനി തന്നെ സ്‌നേഹിക്കുന്നുണ്ട്. ഫുഡാണ് തങ്ങളുടെ പൊതുവായ ഇഷടം. തന്റെ ആഗ്രഹങ്ങള്‍ എല്ലാംശ്രീനി നടത്തിതരാറുണ്ട്. തലപ്പാക്കട്ടി ബിരിയാണി കഴിക്കണമെന്ന് ആഗ്രഹിച്ചപ്പോള്‍ സാലഡൊക്കെ കുഴച്ച് തന്റെ വായില്‍ വച്ചുതന്നു ശ്രീനി. ഇങ്ങനെ ഒരുപാട് സന്തോഷങ്ങള്‍ ജീവിതത്തിലുണ്ടായെന്നും പേളി വെളിപ്പെടുത്തുന്നു. പ്രണയം ഇപ്പോഴും മനോഹരമാണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
pearly sreeni