ആദ്യം സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹം നടന്നാൽ മതി! ഗുരുവായൂർ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ക്ക് വിലക്ക്!! അമർഷം തുടങ്ങി..

സുരേഷ് ഗോപിയുടെ മക്കളിലെ ആദ്യത്തെ വിവാഹം ആഘോഷമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം. നാലു മക്കളില്‍ മൂത്ത മകളായ ഭാഗ്യ സുരേഷ്, ശ്രേയസ് മോഹന്റെ ഭാര്യയായി ജീവിതം ആരംഭിക്കുമ്പോള്‍ വിവാഹ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തും. ഗുരുവായൂരമ്പലത്തില്‍ വച്ചാണ് താരപുത്രിയുടെ കല്യാണം. ഇനി നാലു ദിവസങ്ങള്‍ കൂടിയേ വിവാഹത്തിനുള്ളൂ. ജനുവരി 17നാണ് ഭാഗ്യയുടെ താലികെട്ട്. വിവാഹത്തിന് മുന്നോടിയായി നടന്ന പാർട്ടിയിൽ. പച്ച ലഹങ്ക അണിഞ്ഞാണ് ഭാഗ്യയെ കാണാനായത്. വിദേശത്ത് പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ഭാഗ്യയുടെ വിവാഹം നടത്താന്‍ കുടുംബം തീരുമാനിച്ചത്. വിവാഹശേഷം ജനുവരി 20ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വിവാഹ പാര്‍ട്ടി ഒരുക്കുവാനും സുരേഷ് ഗോപി പ്ലാന്‍ ചെയ്യുന്നുണ്ട്. ഭാഗ്യയുടെ വരന്‍ ശ്രേയസ് മാവേലിക്കര സ്വദേശിയാണ്.ബിസിനസ് പ്രൊഫഷണലാണ്.

കഴിഞ്ഞവര്‍ഷം സുരേഷ് ഗോപിയുടെ വീട്ടില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഗുരുവായൂരിൽ ഒരുങ്ങാൻ പോകുന്നത് തന്നെ ഞെട്ടിക്കുന്ന തരത്തിലുള്ള മണ്ഡപമാണ്. തന്റെ മകൾക്ക് കൊടുക്കുന്ന വിവാഹസമ്മാനം എന്താണെന്ന് നോക്കി കാണുകയാണ് സോഷ്യൽ മീഡിയ ഒന്നടങ്കം, അതെ എങ്ങനെയായിരിക്കും തന്റെ മകളെ സുരേഷ്‌ഗോപി പറഞ്ഞയക്കുക എന്ന ചോദ്യമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. ലക്ഷങ്ങൾ വിലയുള്ള വസ്ത്രങ്ങൾ, ഭാഗ്യയെ പൊന്നുകൊണ്ടു മൂടും, രാജകീയമായ വിവാഹമായിരിക്കും എന്നൊക്കെ ഇപ്പോഴേ ചർച്ചകൾ തുടങ്ങി കഴിഞ്ഞു. സുരേഷ്ഗോപിയ്ക്ക് ഏറ്റവും ഇഷ്ടം പെൺമക്കളോടാണ് എന്നൊക്കെ താരം തന്നെ പറഞ്ഞിട്ടുണ്ട്. അത് തന്റെ മരിച്ച് പോയ ലക്ഷ്മിയെ ഓർത്താണെന്നും താരം പറഞ്ഞിട്ടുണ്ട്. എന്തായാലും അത്യാഢംബര വിവാഹം തന്നെയായിരിക്കും നടക്കുക.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 17ന് രാവിലെ ആറുമുതല്‍ ഒമ്പതുവരെ വിവാഹങ്ങള്‍ക്ക് അനുമതിയില്ല. നേരത്തെ ബുക്ക് ചെയ്ത വിവാഹങ്ങള്‍ രാവിലെ ആറിനു മുമ്പോ ഒമ്പതിനു ശേഷമോ നടത്തേണ്ടിവരും. പൊലീസ് ഇത് സംബന്ധിച്ച് വിവാഹ പാര്‍ട്ടിക്കാര്‍ക്ക് നിര്‍ദേശം നല്‍കി. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്.

രാവിലെ എട്ടിന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ മോദി ഇറങ്ങും. റോഡ് മാര്‍ഗം 8.10ന് ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തും. 8.15ന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 20 മിനിറ്റ് നേരം ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷം ക്ഷേത്രനടയില്‍ നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ക്ഷേത്രനഗരിയില്‍ ഒരുക്കുന്നത്. വെള്ളിയാഴ്ച എസ്.പി.ജി. കമാന്‍ഡോസ് എത്തും. നഗരത്തില്‍ രാവിലെ ആറുമുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. ചൂണ്ടല്‍ മുതല്‍ ഗുരുവായൂര്‍ ക്ഷേത്രനട വരെ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ ക്ഷേത്ര പരിസരത്ത് സന്ദര്‍ശനം നടത്തി.

Merlin Antony :