എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കുന്നയാളാണ് ഐശ്വര്യ. ആഡംബരമായി നടന്ന വിവാഹത്തിൽ നിരവധി താരങ്ങളായിരുന്നു മിനിസ്ക്രീനിൽ നിന്ന് എത്തിയത്. എൻജിനിയർ ആയിട്ടുള്ള അർജുനെയാണ് ഐശ്വര്യ വിവാഹം ചെയ്തത്. എന്നാലിപ്പോഴിതാ ഹണിമൂണിന് പോകേണ്ട തിരക്കിലാണ് ഐഷുവും അർജുനും. ഇരുവരും മാലിദ്വീപിലേക്കാണ് യാത്ര തിരിച്ചിരിക്കുന്നത്.
ഞങ്ങൾ ഒരുമിച്ചുള്ള യാത്ര തുടങ്ങുന്നു എന്ന് നടി ഹാഷ് ടാഗിലൂടെ അറിയിച്ചിട്ടുണ്ട്. രണ്ട് പേരും ബ്ലാക്ക് ഡ്രസ്സിൽ എയർപോർട്ടിലും ഫ്ലൈറ്റിലും നിൽക്കുന്ന ചിത്രങ്ങൾ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇരുവരുടെയും കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.