അഹാനയെ വളര്‍ത്തുന്നതായിരുന്നു വലിയ വെല്ലുവിളി !അറിവില്ലായ്‌മകൊണ്ട് ഒരുപാട് തെറ്റുകൾ പറ്റിയിട്ടുണ്ട് ! മക്കളെക്കുറിച്ച് സിന്ധു കൃഷ്ണകുമാർ !

മലയാളികളുടെ പ്രിയപ്പെട്ട നടൻ കൃഷ്ണകുമാറിന്റെ കുടുംബത്തിലുള്ളവരെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. സോഷ്യല്‍മീഡിയയിലൂടെയായി എല്ലാവരും വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ദിയയും ഇഷാനിയും ഹന്‍സികയുമെല്ലാം യൂട്യൂബ് ചാനലുകളുമായി സജീവമാണ്. മക്കളെക്കുറിച്ച് പറഞ്ഞുള്ള സിന്ധു കൃഷ്ണയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അവര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. മക്കള്‍ക്കൊപ്പം കവര്‍ ഫോട്ടോഷൂട്ട് നടത്തിയതിന്റെ വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെയായി സിന്ധു കൃഷ്ണ പങ്കുവെച്ചിരുന്നു.

ക്കളോടൊപ്പമായാണ് സിന്ധു കൃഷ്ണ ഫോട്ടോഷൂട്ട് നടത്തിയത്. മാതൃദിനത്തോടനുബന്ധിച്ചായിരുന്നു അത്. ഹെവി ജ്വല്ലറിയും കൂടുതല്‍ മേക്കപ്പും ഇടാനൊന്നും ഇഷ്ടമില്ല. ഷൂട്ടിന് വേണ്ടിയായാണ് ഇത്. ദിയയ്ക്കും ഇഷാനിക്കുമൊന്നും വലിയ കമ്മലും മാലയുമൊന്നും ഇഷ്ടമില്ല. കിട്ടുന്നതെല്ലാം ഞാനിടാമെന്ന് പറഞ്ഞ് ഹന്‍സു എല്ലാം മേടിച്ച് ഇടുന്നത് കണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ഫോട്ടോ ഷൂട്ട് വിശേഷങ്ങള്‍ പങ്കുവെച്ചുള്ള വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

നാല് മക്കളില്‍ ആദ്യത്തെയാളായ അഹാനയെ വളര്‍ത്തുന്നതായിരുന്നു വലിയ വെല്ലുവിളി. നേരത്തെ കുട്ടികളെ നോക്കി പരിചയമൊന്നുമില്ലായിരുന്നുവല്ലോ. പലരും പറഞ്ഞുകേട്ട കാര്യങ്ങള്‍ വെച്ചായിരുന്നു മൂത്ത മകളെ നോക്കിയത്. ഇടയ്ക്ക് അവള്‍ക്കൊരു ഇക്കിള്‍ വന്നപ്പോള്‍ നേരെ ആശുപത്രിയിലേക്ക് പോയിട്ടുണ്ട്. കുഞ്ഞിന് തണ്ണിമത്തന്‍ പിഴിഞ്ഞുകൊടുക്കുന്നത് നല്ലതാണെന്ന് കേട്ട് അങ്ങനെ ചെയ്തിരുന്നു. വയറിളക്കം വന്നതോടെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു അന്ന്.

എങ്ങനെയാണ് നാല് പേരെ പ്രസവിച്ചത് എന്നത് ഇന്നോര്‍ക്കുമ്പോള്‍ അത്ഭുതമാണ്. ആ സമയത്ത് എങ്ങനെയോ അതങ്ങ് നടക്കുകയായിരുന്നു. ഇപ്പോഴും ഇഞ്ചക്ഷന്‍ എടുക്കാന്‍ പേടിയാണ് തനിക്കെന്നും സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. ഡെലിവറി സ്റ്റോറി ചെയ്യാമോയെന്ന് നേരത്തെ പലരും ചോദിച്ചിരുന്നു.

യൂട്യൂബ് ചാനലിലൂടെയായി അങ്ങനെയൊരു വീഡിയോ ചെയ്യണമെന്നുണ്ടെന്നും അവര്‍ മുന്‍പ് പറഞ്ഞിരുന്നു.
ജീവിതത്തിലെ ഏറ്റവും വലിയ കാര്യം വിവാഹമാണെന്നാണ് പലരും കരുതുന്നത്. ജോലിയൊക്കെയായതിന് ശേഷമായി അവര്‍ സ്വയം തീരുമാനിക്കുമ്പോള്‍ വിവാഹം നടത്തിക്കൊടുക്കാമെന്നാണ് കരുതുന്നതെന്നും അവര്‍ പറയുന്നു. വിവാഹത്തിന് സമയമായി എന്ന് അവര്‍ക്ക് തോന്നുന്ന സമയത്തേ അത് ചെയ്യൂ. നേരത്തയും സിന്ധു കൃഷ്ണ മക്കളുടെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞിരുന്നു .

about krishnakumar

AJILI ANNAJOHN :