അവൾ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്.. എന്റെ ഒരു മിറർ ആണ്.. ഞങ്ങൾക്ക് പരസ്പരം എല്ലാ കാര്യങ്ങളും അറിയാം… പക്ഷെ! എല്ലാ രഹസ്യങ്ങളും ജാസ്മിനോട് തുറന്നു പറഞ്ഞ് അഭിഷേക്

ബിഗ് ബോസ് മലയാളം സീസണ്‍ 6 അതിന്‍റെ അവസാന ആഴ്ചകളിലേക്ക് കടക്കുകയാണ്. കഴിഞ്ഞാഴ്ച വാശിയേറിയ ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളാണ് കഴിഞ്ഞത്. വാശിയേറിയ ടാസ്കുകള്‍ക്ക് അവസാനം ടിക്കറ്റ് ടു ഫിനാലെ നേടിയിരിക്കുന്നത് അഭിഷേക് തന്നെയാണ്. ഫൈനൽ ഉറപ്പിച്ചതോടെ അഭിഷേകിന് വിജയിക്കാനുള്ള സാധ്യത വരെ ആരാധകർ കൽപ്പിക്കുന്നുണ്ട്. ജാസ്മിനും അഭിഷേകും തമ്മിലായിരിക്കും അവസാന പോരാട്ടം എന്നാണ് പ്രവചനങ്ങൾ. ജാസ്മിനുമായി ടാസ്കുകളിൽ പോരടിക്കാറുണ്ടെങ്കിലും ഇവരും ഹൗസിൽ നല്ല സൗഹൃദം പുലർത്തുന്നവരാണ്.

ഇപ്പോഴിതാ ജാസ്മിന് മുന്നിൽ മനസ് തുറക്കുന്ന അഭിഷേകിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. തന്റെ ബ്രേക്കപ്പിനെ കുറിച്ചും വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാടിനെ കുറിച്ചുമൊക്കെയാണ് താരം പറയുന്നത്. ഇനി നീ റിലേഷൻഷിപ്പിലേക്കൊന്നും പോകില്ലേയെന്ന ജാസ്മിന്റെ ചോദ്യത്തിന് കുറേക്കാലത്തേക്ക് അതൊന്നും വേണ്ടെന്ന് ഞാൻ തീരുമാനിച്ചുവെന്നാണ് അഭിഷേക് പറയുന്നത്. ‘എനിക്ക് കുറച്ച് പെൺസുഹൃത്തുക്കളുണ്ട്. അവരൊക്കെ എന്നെ അപ്രോച്ച് ചെയ്തിട്ടുണ്ട്. എനിക്ക് ഒരു ഗേൾ ഫ്രണ്ട് ഉണ്ട്. അവൾ എന്റെ സുഹൃത്ത് മാത്രമാണ്. റിലേഷൻഷിപ്പിൽ ആകണമെങ്കിൽ എന്നേ ആകായിരുന്നു. അവൾ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. എന്റെ ഒരു മിറർ ആണ്. ഞങ്ങൾക്ക് പരസ്പരം എല്ലാ കാര്യങ്ങളും അറിയാം. ഞങ്ങൾ റിലേഷൻഷിപ്പിൽ വന്നാൽ ശരിയാവില്ല. ഞാൻ ബ്രേക്കപ്പ് ആയി കഴിഞ്ഞതിന് ശേഷം ചില പെൺസുഹൃത്തുക്കൾ താത്പര്യമുണ്ടെന്നും വിവാഹം കഴിക്കാമോ എന്നെ നിലയിലും ചോദിച്ചിരുന്നു. ഞാൻ സെറ്റിൽഡ് അല്ല അതിലൊന്നും താത്പര്യം ഇല്ലെന്ന് പറഞ്ഞു. ഒരു പെൺകൊച്ച് ഉണ്ട്, അവൾ നല്ല ജോലിയൊക്കെ ഉള്ളതാണ്. വിവാഹം കഴിക്കാൻ ഞാൻ നിന്റെ എല്ലാ കാര്യങ്ങളും നോക്കിക്കോളാമെന്ന് പറഞ്ഞു. എന്തുകൊണ്ടും എന്നെക്കാളും മുകളിൽ ഉള്ള കുട്ടിയാണ്. എന്നിട്ടും ഞാൻ വേണ്ടെന്ന് പറഞ്ഞു.

സിംഗിൾ ലൈഫ് ഞാൻ ഇഷ്ടപ്പെട്ട് തുടങ്ങിയിട്ടുണ്ട്. അത് ഇപ്പോൾ അങ്ങനെ പോട്ടെന്ന് തോന്നി. ഒരു ദിവസം ഷീ ഈസ് ദി വൺ എന്ന് തോന്നുന്ന ഒരാൾ വരും. അതുവരെ അങ്ങനെ പോകട്ടെയെന്ന് തോന്നി. എനിക്ക് ഒരിക്കലും ഒരു അറേഞ്ച്ഡ് വിവാഹം ഉണ്ടാകില്ല. പ്രണയ വിവാഹമേ ഉണ്ടാകൂ. വേണമെങ്കിൽ എന്നോട് ഇഷ്ടം പറഞ്ഞ പെൺകുട്ടികളെ എനിക്ക് സ്വീകരിക്കാം. ലൈഫ് സെറ്റിലാക്കാം. പക്ഷേ വേണ്ട, ജീവിതം മുന്നോട്ട് പോകുമ്പോൾ നമ്മുക്കെന്ന് പറഞ്ഞൊരാൾ വരും. അപ്പോൾ സംഭവിക്കട്ടെ അതൊക്കെ എന്നും അഭിഷേക് വ്യക്തമാക്കി. ഇന്ന് ലാലേട്ടൻ എത്തുമ്പോൾ ആരാകും പുറത്ത് പോകുന്നത് എന്ന കാര്യത്തിൽ ആശങ്ക തന്നെയാണ് ബിഗ്‌ബോസ് പ്രമികൾക്ക്.

Merlin Antony :