‘ചെകുത്താൻ’ എന്ന യുട്യൂബ് ചാനൽ ഉടമ അജു അലക്സ് അറസ്റ്റിലായതിനെ പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി താര സംഘടനയായ ‘അമ്മ’ രംഗത്തെത്തിയിരിക്കുകയാണ്. ആർക്കും ആരെയും എന്തും പറയാം എന്ന നിലയിലേക്ക് യൂട്യൂബർമാർ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെയാണ് പരാതി നൽകിയതെന്നും അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു.
മോഹൻലാൽ ടെറിട്ടോറിയൽ ആർമിയുടെ ഭാഗമായതിനാലാണ് അവിടെ എത്താൻ കഴിഞ്ഞത്. അവിടെ എന്താണ് നടന്നതെന്ന് അറിയാതെയാണ് അധിക്ഷേപം നടത്തിയത്. പോലീസ് നടപടിയെടുത്തതിൽ നന്ദിയുണ്ടെന്നും അദ്ദേഹം ഇന്ന് നടന്ന അമ്മയുടെ യോഗത്തിൽ പറഞ്ഞു.