അവാർഡ് നിശയിൽ വെച്ച് ശ്രീതുവിനെ പ്രപ്പോസ് ചെയ്തു; അർജുനോട് ശ്രീതുവിന്റെ മറുപടി കണ്ടോ?

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കോമ്പോ ആയിരുന്നു ശ്രീതുവും അർജുനും. സാവധാനം കൂട്ടായി പിന്നീട് വളരെ വലിയ ആത്മബന്ധം പുലർത്തിയവരാണ് ഇരുവരും. ഈ കൂട്ടുകെട്ടിനെ ‘ശ്രീജുൻ’ എന്ന പേരിലായിരുന്നു പ്രേക്ഷകർ ഏറ്റെടുത്തത്. ശ്രീതുവും അർജുനും ഒരുമിച്ചുള്ള രംഗങ്ങളെല്ലാം കോർത്തിണക്കി ആരാധകർ റീലുകൾ ആഘോഷിച്ചു. ഷോ അവസാനിച്ചപ്പോൾ ഏറ്റവും കൂടുതൽ പേർക്ക് അറിയേണ്ടിയിരുന്നത് ഇരുവരുടേതും പ്രണയമാണോയെന്നായിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ഇരുവരും തങ്ങളുടെ റിലേഷനില്‍ വ്യക്ത വരുത്തുകയും ചെയ്തിരുന്നു. ഞങ്ങള്‍ തമ്മില്‍ പ്രണയമൊന്നും ഇല്ല, സുഹൃത്ബന്ധം മാത്രമാണ് എന്നായിരുന്നു അർജുനും ശ്രീതുവും പറഞ്ഞത്. എങ്കിലും തങ്ങളുടെ പ്രിയപ്പെട്ട ശ്രീജുന്‍ ജോഡികളെ ഒരുമിച്ച് കാണാനാണ് പല പ്രേക്ഷകർക്കും ഇഷ്ടം. ഇപ്പോഴിതാ പ്രേക്ഷകരുടെ ആഗ്രഹം പോലെ അവർ ഒന്നിച്ചിരിക്കുകയാണ്. ജീവിതത്തില്‍ അല്ല, ഒരു അവാർഡ് ഷോയിലാണെന്ന് മാത്രം. ബിഹൈന്‍ഡ് വുഡ്സിന്റെ അവാർഡ് നിശയിലാണ് അർജുനും ശ്രീതുവും ഒരുമിച്ച് എത്തിയത്.

ഗോള്‍ഡ് ഐക്കണ്‍സ് അവാർഡായിരുന്നു ഇരുവർക്കും ലഭിച്ചു. അവാർഡ് സ്വീകരിച്ചതിന് പിന്നാലെ മനോഹരമായ ഡാന്‍സ് പ്രകടനവും ഇരുവരും വേദിയില്‍ കാഴ്ചവെച്ചു. ഡാന്‍സിന് ഇടയില്‍ ശ്രീതുവിനെ അർജുന്‍ എടുത്ത് പൊക്കുകയും ചെയ്തു. ഡാന്‍സിന് ശേഷം അർജുന്‍ വാരണം ആയിരം സിനിമയിലെ പാട്ടിന്റെ പശ്ചാത്തലത്തില്‍ ശ്രീതുവിനെ പ്രപ്പോസ് ചെയ്തിട്ടുണ്ട്. പ്രപ്പോസലിന് എന്താണ് മറപടി കൊടുക്കാന്‍ പോകുന്നതെന്ന് അവതാരക നിരന്തരം ചോദിച്ചിട്ടുണ്ടും ഒരു യെസ് പറയാതെ നന്ദിയെന്ന് മാത്രം പറഞ്ഞതും സദസ്സില്‍ ചിരി പടർത്തി. അതേസമയം, ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്ന് ഇരുവരും വ്യക്തമാക്കി. ഇത്തരമൊരു അവാർഡ് തന്നതിന് ബിഹൈന്‍ഡ് വുഡ്സിനും പിന്നെ ഞങ്ങളെ പിന്തുണച്ച പ്രേക്ഷകർക്കും ഒരുപാട് നന്ദി. പ്രേക്ഷകർ കാരണമാണ് ഇവിടെ എത്തിയത്. ശ്രീജുന്‍ എന്ന ഹാഷ്ടാഗില്‍ അവർ ഒരുപാട് വീഡിയോ ചെയ്തു. അത്തരമൊരു പിന്തുണ ലഭിച്ചതുകൊണ്ടാണ് ഈ നേട്ടം സ്വന്തമായതെന്ന് ശ്രീതു പറഞ്ഞു. എൻ്റെ ജീവിതത്തിലെ ആദ്യത്തെ അവാർഡാണ് ഇതെന്നായിരുന്നു അർജുന്റെ പ്രതികരണം. ശ്രീതുവിനോടൊപ്പം തന്നെ അതി നേടാന്‍ സാധിച്ചതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്നും അർജുന്‍ വ്യക്തമാക്കി.

Merlin Antony :