മോഹൻലാൽ എന്ന മഹാനടന്റെ മകനായിട്ടും വളരെ ലളിതമായ ജീവിതം നയിക്കുന്ന വ്യക്തിയാണ് പ്രണവ് മോഹൻലാൽ. ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നീ ഹിറ്റ് സിനിമകളിലെ നായകൻ കൂടിയാണ് പ്രണവ്. എന്നാൽ താര പകിട്ട് ഒട്ടുമില്ലാത്ത ജീവിതമാണ് പ്രണവിന്റേത്. പ്രണവിന്റെ ലാളിത്യത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കാറുണ്ട്. ഒറ്റയ്ക്ക് ചെലവ് ചുരിക്കി യാത്ര ചെയ്യുക എന്നത് പ്രണവിന് ഏറെ ഇഷ്ടമുള്ള കാര്യമാണ്. ബാഗും തൂക്കി സാധാരണക്കാരനായിട്ടാണ് പ്രണവ് യാത്ര പോകാറുള്ളത്. അഭിമുഖങ്ങളിലോ സിനിമാ പ്രമോഷൻ പരിപാടികളിലോ ഒന്നും പ്രണവ് എത്താറില്ല. കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു കവിത സമാഹാരത്തിന്റെ പണിപ്പുരയിലാണ് താനെന്നും കാത്തിരിക്കണമെന്നും ആരാധകരോട് നടൻ പറഞ്ഞത്.

ഇപ്പോഴിതാ അതി മനോഹരമായ ഒരു കവിതയാണ് പ്രണവ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിയ്ക്കുന്നത്. ‘അവളുടെ മെലിഞ്ഞ ശരീരത്തെ തപ്പിത്തടഞ്ഞ വസ്ത്രം നൂലും കീറിപ്പോയതുമായിരുന്നു, പക്ഷേ അവളുടെ കൈകാലുകളുടെയും പെരുമാറ്റത്തിന്റെയും കൃപയാല്‍ അത് ആടിയുലഞ്ഞു. അത് ഒരുവന്റെ കൃപയാണ് പെട്ടെന്ന് പൂത്തുലഞ്ഞത്; ഇളം മുകുളത്തില്‍ നിന്ന് പൂര്‍ണ്ണ പൂക്കളിലേക്കുള്ള അതിന്റെ സാവധാനത്തിലുള്ള വളര്‍ച്ച അനുവദിക്കാത്ത ഒന്ന്. ക്രൂരമായ ഒരു ലോകത്ത് അതിന്റെ സ്ഥാനത്തിനായി പോരാടിയ കഠിനമായ, ഉറച്ച കൃപയായിരുന്നു അത്”. അല്പം കടുകട്ടിയുള്ള ഇംഗ്ലീഷ് കാവ്യ ഭാഷയാണ് പ്രണവ് കവിതയില്‍ ഉപയോഗിച്ചിരിയ്ക്കുന്നത്.
