മലയാളികളുടെ ഇഷ്ടതാരമാണ് അമൃത നായര്‍. ടെലിവിഷൻ സീരിയലുകളിലൂടെ ഒരുപിടി ആരാധകരെ വളരെ പെട്ടന്ന് തന്റെ കൈയിലാക്കാൻ താരത്തിനായി. ഇപ്പോഴിതാ ലേഡീസ് റൂം എന്ന ടെലിവിഷന്‍ സീരിസില്‍ പ്രധാനപ്പെട്ടൊരു വേഷത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടിയിപ്പോള്‍. അമൃതയെ പോലെ നടിയുടെ അമ്മ അമ്പിളിയും ഈ സീരിസിൽ അഭിനയിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇപ്പോള്‍ അമൃതയെ പോലെ തന്നെ അമ്മയും ജനപ്രിയ നടിയാണ്. ഇരുവരും ഒരുമിച്ച് യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെടുന്നതും പതിവാണ്. ഏറ്റവും പുതിയതായി അമൃത പങ്കുവെച്ച യൂട്യൂബ് വീഡിയോയില്‍ രസകരമായ കാര്യങ്ങളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അമൃതയ്ക്ക് അമ്മയും സഹോദരനും മാത്രമേയുള്ളോ അച്ഛനെവിടെ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ സ്ഥിരമായി വരാറുണ്ട്.
മുന്‍പ് പലപ്പോഴും അച്ഛനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞെങ്കിലും വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണെന്നാണ് നടി പറയുന്നത്. ഇപ്പോള്‍ പുതിയ ക്യൂ ആന്‍ഡ് എ സെക്ഷനിലും ഒരുപാട് ആളുകള്‍ എന്നോട് ചോദിക്കുന്ന ഒരു ചോദ്യം അച്ഛനെക്കുറിച്ചാണ്, അതിനെക്കുറിച്ച് അമ്മ സംസാരിക്കുമെന്ന് പറഞ്ഞാണ് അമൃത അമ്മയെ വീഡിയോയിലേക്ക് വിളിക്കുന്നത്. എല്ലാവരും ഞങ്ങളെ ഇറിറ്റേറ്റ് ചെയ്യുന്നത് പോലെയാണ് പലപ്പോഴും അച്ഛനെ കുറിച്ച് ചോദിക്കാറുള്ളതെന്ന് അമൃത പറയുമ്പോള്‍ ഇതിന് രൂക്ഷമായ രീതിയിലുള്ള മറുപടിയാണ് നടിയുടെ അമ്മ പറഞ്ഞത്. ‘ഞങ്ങള്‍ വീഡിയോ എടുക്കാന്‍ തുടങ്ങിയിട്ട് ഏകദേശം രണ്ടു രണ്ടര വര്‍ഷമായി. ഇത്രയും നാളായിട്ടും അമൃതയുടെ അച്ഛന്റെ ഫോട്ടോയോ, കാര്യങ്ങളോ ഞങ്ങള്‍ വീഡിയോയില്‍ കാണിച്ചിട്ടില്ല.
അതില്‍ നിന്നും നിങ്ങള്‍ക്ക് കാര്യം മനസ്സിലാക്കാം. ഒന്നുകില്‍ അച്ഛന്‍ മരിച്ചു പോയി കാണും അല്ലെങ്കില്‍ അച്ഛന്‍ ഇല്ല എന്ന്. ഇതില്‍ ഏതെങ്കിലും സംഭവിച്ചിട്ടുണ്ടാകുമല്ലോ. പിന്നെയും പിന്നെയും എന്തിനാണ് അച്ഛനെന്തിയേ എന്ന് ചോദിക്കുന്നത്. സത്യസന്ധമായി പറഞ്ഞാല്‍ അമൃതയുടെ അച്ഛന്‍ ഭൂചലനത്തില്‍ പെട്ടുപോയി. ഇതില്‍ കൂടുതല്‍ ഒന്നും പറയാനില്ല. ഇവള്‍ ജനിക്കും മുന്‍പേ അങ്ങനെ ഉണ്ടായി. ഇനിയും അത് ചോദിച്ചാല്‍ ഞാന്‍ വയലന്റായി പോകും ഗൈയ്‌സ്. ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ടെന്‍ഷന്‍ ആകുമെന്നും വല്ലാതെ ഫീല്‍ ആവുന്നുണ്ടെന്നും’, അമൃതയുടെ അമ്മ പറയുന്നു. ‘എന്റെ അമ്മ ഒരു സിംഗിള്‍ പാരന്റാണ്. എന്നെയും അനിയനെയും അമ്മ വളര്‍ത്തിയതും അങ്ങനെയാണ്. ഇനി ആരും അച്ഛനെ കുറിച്ച് ചോദിക്കരുത്. ചോദിക്കുന്നവര്‍ക്ക് വളരെ വ്യക്തമായിട്ടും മാന്യമായിട്ടും ഉത്തരം ഞാന്‍ തരുന്നതായിരിക്കുമെന്ന്’, അമൃത പറയുന്നു.
ഇതോടെ വീണ്ടും അയാള്‍ ഭൂചലനത്തില്‍പ്പെട്ട് പോയെന്നും നിങ്ങളാരെങ്കിലും കണ്ട് പിടിക്കെന്നും മുന്‍പ് താന്‍ പറഞ്ഞിരുന്നതായി അമൃതയുടെ അമ്മ പറയുന്നു. അയാളെ കണ്ടുപിടിച്ചാല്‍ മാത്രം മതി, ഞങ്ങള്‍ക്ക് കാണിച്ച് തരേണ്ടതില്ല. അങ്ങനൊരു വ്യക്തിയെ ഇനി ഞങ്ങളുടെ ജീവിതത്തിലേക്ക് വേണ്ടെന്നാണ് നടിയും അമ്മയും ഒരുപോലെ പറയുന്നത്. ചെറുപ്പം മുതലേ സിംഗിള്‍ പാരന്റിന്റെ കീഴിലാണ് ഞാനും അനിയനും വളര്‍ന്നത്. അതിനെ കുറിച്ച് കൂടുതലൊന്നും എനിക്കും പറയാനില്ലെന്ന് അമൃത കൂട്ടിച്ചേര്‍ത്തു. പഠനം കഴിഞ്ഞ് ടെക്‌സ്റ്റൈല്‍സില്‍ ജോലി ചെയ്യുമ്പോള്‍ മുതലാണ് അമൃത അഭിനയത്തിലേക്ക് എത്തുന്നത്.